
സ്വന്തം ലേഖിക
ആലപ്പുഴ: നറുക്കെടുപ്പില്‍ സമ്മാനാര്‍ഹമായ ടിക്കറ്റെന്ന വ്യാജേന നമ്പര്‍ തിരുത്തിയ ലോട്ടറി ടിക്കറ്റുകള്‍ നല്കി വില്‍പ്പനക്കാരെ പറ്റിക്കുന്ന സംഘം വീണ്ടും രംഗത്ത്.
കഴിഞ്ഞ ദിവസം നഗരഹൃദയത്തില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന വയോധികയെ പറ്റിച്ച് ആയിരം രൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. ഈ മാസം 11ന് നറുക്കെടുത്ത നിര്‍മ്മല്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ അവസാന നാല് അക്കത്തിന് ആയിരം രൂപയുണ്ടെന്ന് അവകാശപ്പെട്ട് ഒരു യുവാവാണ് വൃദ്ധയെ സമാപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവ് നല്കിയ ലോട്ടറിയിലെ നസരും റിസല്‍ട്ട് ലിസ്റ്റും ഒത്തുനോക്കി ഉറപ്പാക്കിയതോടെ വില്പ്പനക്കാരി ആയിരം രൂപ കൈമാറി. ഒരു ടിക്കറ്റ് പോലും ഇവരില്‍ നിന്ന് വാങ്ങാനും യുവാവ് തയ്യാറായില്ല. പിറ്റേ ദിവസം ഇതേ ലോട്ടറി ടിക്കറ്റ് ജില്ലാ ലോട്ടറി ഓഫീസില്‍ ഹാജരാക്കിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ട വിവരം വില്പനക്കാരി മനസിലാക്കിയത്.
8569 എന്ന നാലക്ക നമ്പരിനായിരുന്നു ആയിരം രൂപ സമ്മാനമുണ്ടായിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 8469 എന്ന ടിക്കറ്റില്‍ 4 എന്ന അക്കത്തിന് മുകളില്‍ മറ്റൊരു ലോട്ടറി ടിക്കറ്റില്‍ നിന്ന് വെട്ടിയെടുത്ത 5 ഒട്ടിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പെട്ടെന്ന് അറിയാത്ത രീതിയിലായിരുന്നു നമ്പര്‍ ഒട്ടിച്ചിരുന്നത്.







