
പുതുപ്പള്ളി: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പ്രധാന പെരുന്നാൾ ഇന്നും നാളെയും. കൽക്കുരിശിന് മുൻപിലും തിരുശേഷിപ്പിങ്കലും വിശ്വാസികളുടെ തിരക്ക് വർദ്ധിച്ചു.
ഇന്നലെ രാത്രിയിൽ വിവിധ കരകളിലെ കുരിശടികളിൽ നിന്നും സെന്റ് ജോർജ് വലിയപള്ളിയിലേക്ക് നടന്ന പുതുപ്പള്ളി തീർത്ഥാടനം ഭക്തിസാന്ദ്രമായി.
ഇന്ന് രാവിലെ അഞ്ചിന്മേൽ കുർബാനയെ തുടർന്ന് 11ന് പൊന്നിൻ കുരിശ് മദ്ബഹയിൽ സ്ഥാപിക്കും. ഗീവർഗീസ് മാർ കൂറിലോസിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ. ഉച്ചയ്ക്ക് 2ന് വിറകിടീൽ ഘോഷയാത്ര.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 7ന് ഗീവർഗീസ് സഹദാ അനുസ്മരണ പ്രഭാഷണം യാക്കോബ് റമ്പാൻ തുടർന്ന്, പ്രദക്ഷിണം. വലിയ പെരുന്നാൾ ദിനമായ 7ന് പുലർച്ചെ ഒന്നിന് ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനുള്ള അരിയിടീൽ ചടങ്ങ് നടക്കും.
രാവിലെ 8ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന.
ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പൊലീത്തമാരും വൈദികരും സഹകാർമികത്വം വഹിക്കും.
തുടർന്ന് വെച്ചൂട്ട് നേർച്ചസദ്യയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. ഉച്ചയ്ക്ക് 2ന് പ്രദക്ഷിണം. വൈകിട്ട് 4ന് നേർച്ചവിളമ്പ്. 23ന് കൊടിയിറക്കോടെ പെരുന്നാൾ സമാപിക്കും







