Spread the love

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍, ഈ വിജയം തന്റെ പിതാവായ ഉമ്മന്‍ ചാണ്ടിക്കെതിരായ രാഷ്ട്രീയ വേട്ടയാടലുകള്‍ക്കുള്ള ജനവിധിയാണെന്ന് പ്രതികരിച്ചു.

video
play-sharp-fill

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വികാരത്തിന്റെ ശക്തമായ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള രാഷ്ട്രീയ വേട്ടയാടലുകള്‍ക്കുള്ള മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നു പുതുപ്പള്ളിയില്‍ നിന്നു ചിരിത്ര ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷത്തിരുന്നപ്പോഴും ഭരണത്തിലിരുന്നപ്പോഴും ഇടതുമുന്നണി അദ്ദേഹത്തെ അനാവശ്യമായി വേട്ടയാടി. ഉമ്മന്‍ ചാണ്ടിക്കു നീതി ലഭിച്ച തെരഞ്ഞെടുപ്പാണിത്. അതുകൊണ്ട് അദ്ദേഹത്തിനു കല്ലറ കെട്ടാന്‍ പോവുകയാണ്.

രണ്ടരവര്‍ഷം കല്ലറ കെട്ടാതെ കാത്തുനില്‍ക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.