ജെയ്ക് മികച്ച സ്ഥാനാര്‍ത്ഥി; തിരഞ്ഞൈടുപ്പുകളില്‍ മത്സരിച്ച്‌ മണ്ഡലത്തില്‍ പരിചയ സമ്പന്നനായ വ്യക്തി; പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് മതിയെന്ന് സിപിഎം

ജെയ്ക് മികച്ച സ്ഥാനാര്‍ത്ഥി; തിരഞ്ഞൈടുപ്പുകളില്‍ മത്സരിച്ച്‌ മണ്ഡലത്തില്‍ പരിചയ സമ്പന്നനായ വ്യക്തി; പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് മതിയെന്ന് സിപിഎം

സ്വന്തം ലേഖിക

കോട്ടയം: പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്.

സംസ്ഥാന കമ്മിറ്റി ഇതംഗീകരിച്ചാല്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി തോമസ് തന്നെയാകും രംഗത്തിറങ്ങുക .ജെയ്ക് മികച്ച സ്ഥാനാര്‍ത്ഥിയാണെന്നാണ് സി പി എം കരുതുന്നത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ടു തിരഞ്ഞൈടുപ്പുകളില്‍ മല്‍സരിച്ച്‌ മണ്ഡലത്തില്‍ പരിചയ സമ്പന്നനായ ആളാണ് ജെയ്ക് . മറ്റു സ്ഥാനാര്‍ത്ഥികളാണെങ്കില്‍ മണ്ഡലത്തില്‍ പുതുതായി പരിചയപ്പെടുത്തേണ്ടി വരും.

ഇത് തിരിച്ചിടിയുണ്ടാക്കുമെന്നും സി പി എം കരുതുന്നു . സ്ഥാനാര്‍ഥിയാകാൻ പറ്റിയവര്‍ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്നും മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംഘടനാപരമായ പ്രവര്‍ത്തനം പുതുപ്പള്ളിയില്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി. സി പി എം സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കുമെന്നും ജയരാജന്‍ പറഞ്ഞു.