Spread the love

കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സിലും വിവിധ ദളിത്-ആദിവാസി സംഘടനകളും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് ദേശീയപാതയിൽ ഗതാഗതകുരുക്ക്.

video
play-sharp-fill

സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്. തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കുണ്ടായത്.

വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എഞ്ചിനീയറിങ് എൻട്രസ് പരീക്ഷ (വിഐടിഇഇഇ)എഴുതേണ്ട വിദ്യാര്‍ത്ഥികളും ആശുപത്രികളിലേക്ക് പോകാനുള്ളവരുമടക്കം കുരുക്കിൽ കുടുങ്ങിയ ഒന്‍പത് മണിക്കെങ്കിലും പരീക്ഷ കേന്ദ്രത്തിൽ എത്താനായില്ലെങ്കിൽ ഓണ്‍ലൈനായുള്ള പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി വിദ്യാര്‍ത്ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാൻ കഴിയാതെ പ്രതിസന്ധിയിലായിരിക്കുന്നത്.

ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. പൊലീസ് ഇവരെ നീക്കം ചെയ്യാൻ ശ്രമിക്കുകയാണ്.

സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.