video
play-sharp-fill

പുതുപ്പള്ളിയില്‍ പോരിനിറങ്ങാന്‍ ആം ആദ്മി പാര്‍ട്ടിയും; സ്ഥാനാര്‍ത്ഥിയാകുക പുതുപ്പള്ളി മണ്ഡലം പ്രസിഡൻ്റായ ലൂക്ക് തോമസ്

പുതുപ്പള്ളിയില്‍ പോരിനിറങ്ങാന്‍ ആം ആദ്മി പാര്‍ട്ടിയും; സ്ഥാനാര്‍ത്ഥിയാകുക പുതുപ്പള്ളി മണ്ഡലം പ്രസിഡൻ്റായ ലൂക്ക് തോമസ്

Spread the love

സ്വന്തം ലേഖിക

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ തയ്യാറെടുത്ത് ആം ആദ്മി പാര്‍ട്ടിയും.

ആം ആദ്മി പാര്‍ട്ടിയുടെ പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡൻ്റ് കൂടിയായ ലൂക്ക് തോമസാണ് സ്ഥാനാര്‍ത്ഥിയാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എ എ പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ നേരിട്ടെത്തി ട്വൻറി ട്വൻറി യുമായി സഖ്യമുണ്ടാക്കിയെങ്കിലും തൃക്കാക്കരയില്‍ മത്സരിച്ചിരുന്നില്ല. പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തിയ ശേഷം മാത്രം തെരഞ്ഞെടുപ്പ് ഗോധയിലേക്ക് ഇറങ്ങിയാല്‍ മതിയെന്നായിരുന്നു അന്ന് എ എ പി എടുത്ത തീരുമാനം.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സംസ്ഥാനത്തെ 20000 വാര്‍ഡുകളിലും പാര്‍ട്ടി കമ്മിറ്റികള്‍ രൂപികരിക്കാനുള്ള ശ്രമമാണ് എ എ പി നടത്തുന്നത്.