പുനലൂരിൽ വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെ ലൈൻമാന് സൂര്യാതാപമേറ്റു;താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി

Spread the love

കൊല്ലം: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതാപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്.
കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാതാപമേറ്റത്.

video
play-sharp-fill

ഉടൻ തന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലാദ്യനിരയിലാണ് പുനലൂർ.

കെഎസ്‌ഇബി പുനലൂർ സബ് ഡിവിഷൻ്റെ പരിധിയിൽ മാത്രം 20-ൽ പരം ലൈൻമാൻമാരാണ് ജോലി നോക്കുന്നത്. ഇവരുടെ സുരക്ഷയുടെ ഭാഗമായി ഉച്ചയ്ക്ക് 12നും 3നും മധ്യേ ഫീൽഡിൽ ജോലിക്കു പോകേണ്ട എന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group