കോട്ടയത്തെ വി​ഷുച്ചന്ത​യി​ല്‍ കു​ടും​ബ​ശ്രീ​ക്ക് 42 ല​ക്ഷം വി​റ്റു​വ​ര​വ്; ജി​​ല്ല​​യി​​ലെ 78 സി​​ഡി​​എ​​സു​​ക​​ളാ​​ണ് വി​​ഷു ച​​ന്ത​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്; ഗു​​ണ​​മേ​​ന്മ​​യു​​ള്ള കാ​​ര്‍​ഷി​​ക ഉ​​ത്പ​ന്ന​​ങ്ങ​​ളും സൂ​​ക്ഷ്മ​​സം​​രം​​ഭ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്ള വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന ഉ​​ത്പ​ന്ന​​ങ്ങ​​ളും മേ​​ള​​യെ സ​​മ്പ​​ന്ന​​മാ​​ക്കി

Spread the love

കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സു​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച വി​​ഷു ച​​ന്ത​​ക​​ള്‍​ക്ക് 42 ല​​ക്ഷം രൂ​​പ​​യു​​ടെ വി​​റ്റു​​വ​​ര​​വ്. ജി​​ല്ല​​യി​​ലെ 78 സി​​ഡി​​എ​​സു​​ക​​ളാ​​ണ് വി​​ഷു ച​​ന്ത​​ക​​ള്‍ ന​​ട​​ത്തി​​യ​​ത്.

video
play-sharp-fill

10 മു​​ത​​ല്‍ 14 വ​​രെ കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലു​​മാ​​ണ് വി​​പ​​ണ​​ന​​മേ​​ള​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ച്ച​​ത്.

ഗു​​ണ​​മേ​​ന്മ​​യു​​ള്ള കാ​​ര്‍​ഷി​​ക ഉ​​ത്പ​ന്ന​​ങ്ങ​​ളും സൂ​​ക്ഷ്മ​​സം​​രം​​ഭ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന ഉ​​ത്പ​ന്ന​​ങ്ങ​​ളും മേ​​ള​​യെ സ​​മ്പ​​ന്ന​​മാ​​ക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാ​​യ​​സ​​മേ​​ള​​യും പ്ര​​ത്യേ​​ക വി​​ഷു കി​​റ്റു​​ക​​ളും മേ​​ള​​യി​​ലെ പ്ര​​ധാ​​ന ആ​​ക​​ര്‍​ഷ​​ണ​​ങ്ങ​​ളാ​​യി​​രു​​ന്നു. സി​ഡി​എ​​സ് ത​​ല​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന കൃ​​ഷി​​ഗ്രൂ​​പ്പു​​ക​​ള്‍ ഒ​​രു​​ക്കി​​യ ത​​ണ്ണി​​മ​​ത്ത​​ന്‍, ക​​ണി​​വെ​​ള്ള​​രി, ചീ​​ര, പ​​യ​​ര്‍ തു​​ട​​ങ്ങി​​യ വി​​ഷ​​ര​​ഹി​​ത കാ​​ര്‍​ഷി​​കോ​​ത്പ​ന്ന​​ങ്ങ​​ള്‍ വ​​ലി​​യ വ​​ര​​വേ​​ല്‍​പ്പ് നേ​​ടി. ഇ​​തോ​​ടൊ​​പ്പം ധാ​​ന്യ​​പ്പൊ​​ടി​​ക​​ള്‍, ക​​റി​​പ്പൊ​​ടി​​ക​​ള്‍, ച​​മ്മ​​ന്തി​​പ്പൊ​​ടി​​ക​​ള്‍, അ​​ച്ചാ​​റു​​ക​​ള്‍ എ​​ന്നി​​വ​​യും വി​​പ​​ണി​​യി​​ല്‍ ല​ഭ്യ​മാ​യി​രു​ന്നു.

ഓ​​രോ സി​​ഡി​​എ​​സു​​ക​​ളി​​ലെ​​യും സം​​ഘ​​കൃ​​ഷി യൂ​​ണി​​റ്റു​​ക​​ളു​​ടെ​​യും കു​​ടും​​ബ​​ശ്രീ സൂ​​ക്ഷ്മ​​സം​​രം​​ഭ യൂ​​ണി​​റ്റു​​ക​​ളു​​ടെ​​യും വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന ഉ​​ത്പ​​ന്ന​​ങ്ങ​​ളും വി​​പ​​ണ​​ന​​ത്തി​​നാ​​യി ഒ​​രു​​ക്കി​​യി​​രു​​ന്നു. പ​​ല​​ഹാ​​ര​​ങ്ങ​​ള്‍, ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ള്‍, കൈ​​ത്ത​​റി ഉ​​ത്പ​ന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ​​യും മേ​​ള​​യി​​ല്‍ ല​​ഭ്യ​​മാ​​യി.

ജെ​എ​​ല്‍​ജി ഗ്രൂ​​പ്പു​​ക​​ള്‍ ഒ​​രു​​ക്കി​​യ നാ​​ട​​ന്‍ പ​​ച്ച​​ക്ക​​റി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ വി​​ഷു കി​​റ്റു​​ക​​ള്‍​ക്കും മി​​ക​​ച്ച ആ​​വ​​ശ്യ​​മാ​​ണ് ഉ​​ണ്ടാ​​യ​​ത്.

ക​​ണി​​ക്കൊ​​ന്ന​​പ്പൂ​​വ് മു​​ത​​ല്‍ വി​​വി​​ധ പ​​ഴ​​ങ്ങ​​ളും പ​​ച്ച​​ക്ക​​റി​​ക​​ളും ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ കി​​റ്റു​​ക​​ള്‍ വി​​പ​​ണി​​യി​​ല്‍ ശ്ര​​ദ്ധ നേ​​ടി.