ഐ​​പി​​എ​​ല്‍ ആ​​വേ​​ശം അ​​ക്ഷ​​ര​​ന​​ഗ​​രി​​യു​​ടെ ഹൃ​​ദ​​യ​​ത്തു​ടി​​പ്പി​​ലേ​​ക്ക് എ​​ത്തു​​ന്നു;ബി​​സി​​സി​​ഐ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക ഐ​​പി​​എ​​ല്‍ ഫാ​​ന്‍ പാ​​ര്‍​ക്കി​​ന് ഇ​​ത്ത​​വ​​ണ മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ല്‍ ഗ്രൗ​​ണ്ട് ആ​​തി​​ഥ്യ​​മ​​രു​​ളും;പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യം; അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ര്‍​ക്ക് ഒ​​രേ​​സ​​മ​​യം കൂ​​റ്റ​​ന്‍ എ​​ല്‍​ഇ​​ഡി സ്‌​​ക്രീ​​നു​​ക​​ളി​​ല്‍ ത​​ത്സ​​മ​​യം മ​​ത്സ​​ര​​ങ്ങ​​ള്‍ കാണാം

Spread the love

കോ​​ട്ട​​യം: ബി​​സി​​സി​​ഐ​​യു​​ടെ ഔ​​ദ്യോ​​ഗി​​ക ഐ​​പി​​എ​​ല്‍ ഫാ​​ന്‍ പാ​​ര്‍​ക്കി​​ന് ഇ​​ത്ത​​വ​​ണ മ​​ണ​​ര്‍​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് ക​​ത്തീ​​ഡ്ര​​ല്‍ ഗ്രൗ​​ണ്ട് ആ​​തി​​ഥ്യ​​മ​​രു​​ളും.
ഇ​​ന്നും നാ​​ളെ​​യും അ​​ര​​ങ്ങേ​​റു​​ന്ന കാ​​യി​​ക മാ​​മാ​​ങ്ക​​ത്തി​​ലേ​​ക്കു പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ര്‍​ക്ക് ഒ​​രേ​​സ​​മ​​യം കൂ​​റ്റ​​ന്‍ എ​​ല്‍​ഇ​​ഡി സ്‌​​ക്രീ​​നു​​ക​​ളി​​ല്‍ ത​​ത്സ​​മ​​യം മ​​ത്സ​​ര​​ങ്ങ​​ള്‍ ആ​​സ്വ​​ദി​​ക്കാ​​നു​​ള്ള വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​മാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്.

video
play-sharp-fill

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ര്‍​ക്കാ​​യി പ്ര​​ത്യേ​​ക ഇ​​രി​​പ്പി​​ട​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ എ​​ല്ലാ സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളും ഫാ​​ന്‍ പാ​​ര്‍​ക്കി​​ല്‍ സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്.

മ​​ത്സ​​ര​​പ്ര​​ദ​​ര്‍​ശ​​ന​​ത്തി​​ന​​പ്പു​​റം കാ​​ര്‍​ണി​​വ​​ല്‍ മൂ​​ഡാ​​ണ് ഫാ​​ന്‍ പാ​​ര്‍​ക്കി​​ല്‍ ക്രി​​ക്ക​​റ്റ് പ്രേ​​മി​​ക​​ളെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. വൈ​​വി​​ധ്യ​​മാ​​ര്‍​ന്ന ഭ​​ക്ഷ​​ണ​​ശാ​​ല​​ക​​ള്‍, സം​​ഗീ​​ത വി​​രു​​ന്നു​​ക​​ള്‍, കു​​ട്ടി​​ക​​ള്‍​ക്കാ​​യു​​ള്ള പ്ലേ ​​സോ​​ണു​​ക​​ള്‍ എ​​ന്നി​​വ​​യ്ക്കു പു​​റ​​മേ ആ​​രാ​​ധ​​ക​​ര്‍​ക്ക് കാ​​യി​​ക മി​​ക​​വ് തെ​​ളി​​യി​​ക്കാ​​ന്‍ വി​​ര്‍​ച്വ​​ല്‍ ബാ​​റ്റിം​​ഗ് സോ​​ണു​​ക​​ളും ബൗ​​ളിം​​ഗ് നെ​​റ്റു​​ക​​ള്‍ എ​​ന്നി​​വ​​യും സ​​ജ്ജ​​മാ​​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ​​പോ​​രാ​​ട്ട​​ത്തി​​ല്‍ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു, ഡ​​ല്‍​ഹി ക്യാ​​പി​​റ്റ​​ല്‍​സി​​നെ​​യും ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്സ്, സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാദി​​നെ​​യും നേ​​രി​​ടും.

നാ​​ളെ കോ​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സ്, രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സു​​മാ​​യും ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ പ​​ഞ്ചാ​​ബ് കിം​​ഗ്സ്, ല​​ക്നൗ സൂ​​പ്പ​​ര്‍ ജ​​യ​​ന്‍റ്സു​​മാ​​യും ഏ​​റ്റു​​മു​​ട്ടും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30 മു​​ത​​ല്‍ ആ​​രാ​​ധ​​ക​​ര്‍​ക്ക് പ്ര​​വേ​​ശ​​നം അ​​നു​​വ​​ദി​​ക്കും.

പ​​രി​​സ്ഥി​​തി സം​​ര​​ക്ഷ​​ണ​​ത്തി​​നു മു​​ന്‍​തൂ​​ക്കം ന​​ല്‍​കി പൂ​​ര്‍​ണ​​മാ​​യും ഗ്രീ​​ന്‍ പ്രോ​​ട്ടോ​​ക്കോ​​ള്‍ പാ​​ലി​​ച്ചാ​​യി​​രി​​ക്കും ഫാ​​ന്‍ പാ​​ര്‍​ക്കി​​ന്‍റെ പ്ര​​വ​​ര്‍​ത്ത​​നം.

പ​​രി​​സ​​ര മ​​ലി​​നീ​​ക​​ര​​ണം ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ലാ​​സ്റ്റി​​ക് കു​​പ്പി വെ​​ള്ള​​ത്തി​​നു മൈ​​താ​​ന​​ത്തി​​ന​​ക​​ത്ത് ക​​ര്‍​ശ​​ന നി​​യ​​ന്ത്ര​​ണ​​മു​​ണ്ടാ​​കു​​മെ​​ന്ന് സം​​ഘാ​​ട​​ക​​ര്‍ അ​​റി​​യി​​ച്ചു. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ഇ​​ര്‍​ഫാ​​ന്‍ ദാ​​ദ​​ന്‍, ജി​​ല്ലാ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് എം.​​കെ. ഹ​​രി​​കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.