Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കൊച്ചി: പുലി വരുന്നേ പുലി എന്ന പോലെ ദിവസങ്ങളോളം നാടിനെ മുൾ മുനയിൽ നിർത്തിയ ബുറേവിയെ വിലയിരുത്തുന്നതിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് പിഴച്ചു..! ഒരാഴ്‌ചയായി തമിഴ്‌നാടിനെയും കേരളത്തെയും ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ബുറേവി ചുഴലിക്കാറ്റ്‌ ദുര്‍ബലമാകുമ്പോള്‍ ഉയരുന്നത്‌ ഒട്ടേറെ ചോദ്യങ്ങളാണ്. കാറ്റിന്റെ സഞ്ചാരപഥം കണ്ടെത്തുന്നതില്‍ കാലാവസ്‌ഥാവകുപ്പിനു പിഴച്ചോയെന്നതാണ്‌ അതില്‍ പ്രധാനം.

ശ്രീലങ്ക കടന്ന്‌, മന്നാര്‍ കടലിടുക്കിലൂടെ തെക്കന്‍ തമിഴ്‌നാട്ടിലെത്തുന്ന ചുഴലിക്കാറ്റ്‌ മണിക്കൂറില്‍ 90-100 കി.മീ. വേഗം കൈവരിക്കുമെന്നായിരുന്നു ആദ്യമുന്നറിയിപ്പ്‌. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളത്തില്‍ ശക്‌തമായ കാറ്റും മഴയും പ്രവചിക്കപ്പെട്ടു. തിരുവനന്തപുരം ജില്ലയിലൂടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയും പുറത്തുവിട്ടു.അഞ്ച്‌ ജില്ലകളില്‍ റെഡ്‌ അലെര്‍ട്ട്‌ വന്നതോടെ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ ശക്‌തമാക്കി; പൊതുഅവധി പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറ്റിന്റെ നിര്‍ദിഷ്‌ടപാതയിലുണ്ടായിരുന്ന പൊന്മുടി നിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. എന്നാല്‍, ചുഴലിക്കാറ്റ്‌ അതിതീവ്രന്യൂനമര്‍ദമായി ശക്‌തി കുറയുമെന്നും ഇന്നലെ ഉച്ചയോടെ കേരളം കടന്ന്‌ അറബിക്കടലിലെത്തുമെന്നുമായി പിന്നീടുള്ള മുന്നറിയിപ്പ്‌.

കാറ്റിന്റെ വേഗം പരമാവധി 60 കി.മീ. എന്നായിരുന്നു പ്രവചനം. ഇന്നലെ പുലര്‍ച്ചയോടെ ബുര്‍വി കടലില്‍ത്തന്നെ നിലയുറപ്പിച്ചിരിക്കുകയാണെന്നും തെക്കന്‍ തമിഴ്‌നാട്ടിലേക്കുപോലും കടന്നില്ലെന്നും കാലാവസ്‌ഥാവകുപ്പ്‌ അറിയിച്ചു. കാറ്റും മഴയും പ്രതീക്ഷിച്ചിരുന്നവര്‍ക്കു മേല്‍ സൂര്യന്‍ ചിരിച്ചു.