Spread the love

കോട്ടയം: പാലും ഓട്‌സും ചിയാ വിത്തുകളും കൊക്കോ പൗഡറും ഈന്തപ്പഴവും നട്‌സും മാത്രം മതി ഈ പുഡ്ഡിംഗ് തയ്യാറാക്കാൻ, ട്രൈ ചെയ്തു നോക്കൂ.

video
play-sharp-fill

ചേരുവകള്‍

ഈന്തപ്പഴം-1/2 കപ്പ്
ചെറുചൂടുള്ള പാല്‍- 3 ടേബിള്‍സ്പൂണ്‍
പാല്‍- 2 കപ്പ് |
റോള്‍ഡ് ഓട്സ്- 1/2 കപ്പ്
ചിയാ വിത്തുകള്‍- 4 ടേബിള്‍സ്പൂണ്‍
കൊക്കോ പൗഡർ- 2 ടീസ്പൂണ്‍
ബദാം- 1/2 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തയ്യാറാക്കുന്ന വിധം

കുരു കളഞ്ഞ ഈന്തപ്പഴം 30 മിനിറ്റ് ചെറുചൂടുള്ള പാലില്‍ മുക്കിവയ്ക്കാം.ഇത് നന്നായി കുതിർന്ന ശേഷം, മിക്സിയില്‍ ഉപയോഗിച്ച്‌ കട്ടയില്ലാത്ത പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കാം. ഈ പേസ്റ്റ് ഒരു വശത്തേക്ക് മാറ്റി വയ്ക്കാം.ഇതേസമയം, ഒരു പാനില്‍ കൊഴുപ്പ് കുറഞ്ഞ പാല്‍ ചൂടാക്കി ഒരു വലിയ പാത്രത്തിലേക്ക് മാറ്റാം.പാത്രത്തിലെ പാലിലേക്ക് റോള്‍ഡ് ഓട്‌സ്, കൊക്കോ പൗഡർ, നേരത്തെ തയ്യാറാക്കിയ ഡേറ്റ്സ് പേസ്റ്റ് ചിയാ വിത്തുകള്‍ എന്നിവ ചേർക്കാം.കട്ടകളില്ലാതെ നന്നായി ഇളക്കി യോജിപ്പിക്കാം.ഈ മിശ്രിതം വിളമ്പാനുള്ള ഗ്ലാസുകളിലേക്കോ ചെറിയ പാത്രങ്ങളിലേക്കോ ഒഴിക്കാം.ഇതിനു മുകളില്‍ ആല്‍മണ്ട് ഫ്ളേക്സ് ഉപയോഗിച്ച്‌ അലങ്കരിക്കാം. ഇത് തണുപ്പിച്ചോ അല്ലാതെയോ കഴിക്കാം.