Spread the love

പൊതുസ്ഥലത്ത് നിസ്കാരത്തിനോ വൻതോതിലുള്ള മതപരമായ ഒത്തുചേരലുകള്‍ക്കോ അവകാശമില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം ക്രമസമാധാനത്തിനും മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കും വിധേയമാണെന്നും കോടതി നിരീക്ഷിച്ചു.

video
play-sharp-fill

ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഇക്കോണ ഗ്രാമത്തിലെ ഭൂമിയില്‍ നിസ്കാരം നടത്താൻ അനുമതി തേടി നല്‍കിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. ഈ സ്ഥലത്ത് പെരുന്നാള്‍ സമയത്ത് മാത്രമാണ് പരമ്പരാഗതമായി നിസ്കാരം നടക്കാറുള്ളതെന്നും അതിന് തടസ്സങ്ങള്‍ ഏർപ്പെടുത്തിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

ഗ്രാമത്തിന് അകത്തും പുറത്തുമുള്ള ആളുകളെ ക്ഷണിച്ചുവരുത്തി പതിവ് നിസ്കാരം സംഘടിപ്പിക്കാൻ ഹർജിക്കാരൻ ശ്രമിക്കുന്നത് പ്രദേശത്തെ സാമൂഹിക സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് ക്രമസമാധാനം, ധാർമ്മികത, ആരോഗ്യം എന്നിവയ്‌ക്ക് വിധേയമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുഭൂമി പൊതുവായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നും അവിടെ ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന തരത്തില്‍ മതപരമായ പ്രവർത്തനങ്ങള്‍ നടത്താൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വ്യക്തിപരമായ പ്രാർത്ഥനകളും സംഘടിതമായ മതപരമായ ഒത്തുചേരലുകളും തമ്മിലുള്ള വ്യത്യാസവും കോടതി എടുത്തുപറഞ്ഞു.