
ഒരു ലിറ്റർ പെട്രോളിനും ഡീസലിനും അൻപത് പൈസ കുറവ്! കൊവിഡ് കാലത്ത് സാധാരണക്കാരുടെ ദുരിതത്തിൽ പങ്കു ചേർന്ന് മണർകാട് ഫ്യൂവൽസ്; ഞങ്ങൾ സാധാരണക്കാർക്കൊപ്പം പങ്കു ചേരുന്നുവെന്നു പമ്പ് ഉടമ ബെന്നി പാറയിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് ദുരിത കാലത്ത് നാട്ടുകാർ മുഴുവൻ ദുരിതം അനുഭവിക്കുമ്പോൾ നാട്ടുകാർക്ക് ഒരു ചെറു കൈ സഹായവുമായി മണർകാട് ഫ്യൂവൽസ്. ഒരു ലീറ്റർ ഇന്ധനത്തിന് അൻപത് പൈസ കുറച്ചു നൽകിയാണ് പമ്പ് ഉടമ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സാധാരണക്കാരായ ആളുകൾക്കു വേണ്ടിയാണ് ഇപ്പോൾ പമ്പ് ഉടമ തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ മണർകാട് ജംഗ്ഷനു സമീപം 10 വർഷമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പെട്രോളിയം ( ഒ ജ ) ഡീലർഷിപ്പായ പാറയിൽ ഫ്യൂവെൽസാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രതിസന്ധി കാലത്ത് നിത്യേനയുള്ള പെട്രോൾ , ഡീസൽ വില വർദ്ധന പൊതു ജനത്തെ താങ്ങാവുന്നതിലും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിടുന്നതെന്ന് ആരോപിച്ചാണ് ഇപ്പോൾ പമ്പ് ഉടമ രംഗത്ത് എത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഓരോ ലിറ്റർ പെടോളിലും ഡീസലിലും അൻപത് (50) പൈസ വീതം കുറവ് ചെയ്ത് കൊണ്ട് കേരളത്തിലാദ്യമായി ഞങ്ങൾ ഒരു ധീരമായ മാതൃകാ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണെന്ന മാനേജിംങ് പാർട്ട്ണർ ബെന്നി പാറയിൽ പറഞ്ഞു.
ഇത് മൂലം ഇരുപതിനായിരം ലിറ്റർ വീതമുള്ള ഓരോ ലോഡിലും പതിനായിരം ( 10000 ) രൂപയുടെ നഷ്ടമാണ് ഞങ്ങൾക്കുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞ. ഈ പ്രവർത്തനം സാമൂഹ്യ പ്രതിബദ്ധതയുള്ള കേരളത്തിലെ മറ്റ് പെട്രോളിയം ഡീലർമാർ ഏറ്റെടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ .
ഈ മഹാമാരി കാലത്ത് കോട്ടയം നഗരസഭയ്ക്ക് കോട്ടൺ മാസ്‌ക് കൾ വിതരണം ചെയ്തതടക്കം, മണർകാട് പഞ്ചായത്ത് പ്രദേശങ്ങളിലും നിരവധി സഹായ പ്രവർത്തനങ്ങളിൽ സഹകരിയ്ക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം എന്നു പറഞ്ഞു.