play-sharp-fill
മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലുള്ള റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലുള്ള റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തേർഡ് ഐ ബ്യൂറോ

കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു മുന്നിലെ റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ആശുപത്രിയ്ക്കു മുന്നിലെ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മാരുതി 800 കാറിനാണ് തീ പിടിച്ചത്.

തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രക്കാർ ചാടി രക്ഷപെട്ടതിനാൽ അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കുള്ള റോഡിലാണ് കാർ കത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ ദുർഗന്ധത്തോടെയണ് തീയും പുകയും കാറിൽ നിന്നും ഉയർന്നത്. ഇതേ തുടർന്നു ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. ഇതോടെയാണ് അപകടം ഒഴിവായത്.

അപകടത്തെ തുടർന്നു അൽപ നേരം ഗതാഗതം തടസപ്പെട്ടു.