
സ്വന്തം ലേഖിക
മുംബൈ: ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോള്‍ ട്രെന്‍ഡിംഗ്.
പ്രമുഖ ജുവലറി ബ്രാന്‍ഡായ ബള്‍ഗാരിയുടെ പ്രൊമോഷന് പാരീസിലെത്തിയതായിരുന്നു താരം. വൈറ്റ് ആന്‍ഡ് ബ്ലാക്ക് ഗൗണില്‍ ഒരു പ്രാവിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലായിരുന്നു പ്രിയങ്കയുടെ ലുക്ക്. റോബര്‍ട്ട് വുണ്‍ ആണ് മനോഹരമായ ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ലോ റോച്ചാണ് താരത്തെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.
ഗൗണിന് നല്‍കിയിരിക്കുന്ന ഡീപ് വി നെക്കും പ്രൗഢി കൂട്ടുന്നു. താരത്തിന്റെ പുതിയ ലുക്ക് കണ്ടവരെല്ലാം ഞെട്ടിയിരിക്കുകയാണ്. വളരെ മനോഹരമായിരിക്കുന്നുവെന്നും ക്വീന്‍ പ്രിയങ്ക എന്നുമൊക്കെയാണ് കൂടുതല്‍ പേരും കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ബള്‍ഗാരി തിരഞ്ഞെടുത്തത് തങ്ങളുടെ ബ്രാന്‍ഡിന് ഏറ്റവും അനുയോജ്യമായ താരത്തെയാണെന്നും ചിലര്‍ കമന്റുകളില്‍ എഴുതിയിട്ടുണ്ട്. എന്തായാലും ബോളിവുഡില്‍ മികച്ച ഫാഷന്‍ സെന്‍സുള്ള താരങ്ങളിലൊരാളായിട്ടാണ് പ്രിയങ്കയെ സ്റ്റൈലിസ്റ്റുകള്‍ വിശേഷിപ്പിക്കുന്നത്.
പൊതുവേദികളിലെല്ലാം വളരെ സ്റ്റൈലിഷായിട്ടും വ്യത്യസ്തയായിട്ടുമാണ് പ്രിയങ്ക എത്തുന്നത്. ഇത്തവണ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൗണിനൊപ്പം മിനിമല്‍ മേക്കപ്പിലാണ് താരം എത്തിയത്. മാലയും കമ്മലും മാത്രമാണ് ആക്സസറീസായി നല്‍കിയിട്ടുള്ളത്.







