Spread the love

 

കോഴിക്കോട് : എടച്ചേരിയിൽ സ്വകാര്യ ബസ് സ്‌കൂൾ വാഹനത്തിലിടിച്ച് 6 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു.

video
play-sharp-fill

കാർത്തികപ്പള്ളി എം എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോയ സ്വകാര്യ ബസാണ് ഇടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥികളെയും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.

ഇവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.