play-sharp-fill
കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തി സ്വകാര്യ ബസ് ജീവനക്കാരന്റെ വധഭീഷണി; ഭയന്നോടി യാത്രക്കാർ ; നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തി സ്വകാര്യ ബസ് ജീവനക്കാരന്റെ വധഭീഷണി; ഭയന്നോടി യാത്രക്കാർ ; നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

മാവേലിക്കര: കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ ജാക്കിലിവറുമായെത്തി സ്വകാര്യ ബസ് ജീവനക്കാരന്റെ വധഭീഷണി. സംഭവം ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും പോലീസ് നടപടി എടുത്തില്ലെന്ന് കെ എസ് ആർ ടി സി അധികൃതർ ആരോപിച്ചു. എന്നാല്‍, സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

തിങ്കളാഴ്ച രാവിലെ വേണാട് ജങ്ഷനിലാണ് സംഭവങ്ങളുടെ തുടക്കം. പത്തനംതിട്ടയില്‍ നിന്ന് ഹരിപ്പാടിന് പോയ കെ എസ് ആര്‍ ടി സി ഹരിപ്പാട് ഡിപ്പോയിലെ വേണാട് ബസിലെയും പത്തനംതിട്ട – ഹരിപ്പാട് റൂട്ടിൽ താത്കാലിക പെർമിറ്റിൽ സർവീസ് നടത്തുന്ന അനീഷാ മോൾ ബസിലെയും ജീവനക്കാർ തമ്മിലാണ് സമയ ക്രമത്തെച്ചൊല്ലി സംഘർഷമുണ്ടായത്. ഇതിനുശേഷമാണ് സ്വകാര്യ ബസ് , കെ എസ് ആർ ടി സി സ്റ്റാൻഡിന് മുന്നിലെത്തിയത്.

ഈ സമയം സ്വകര്യ ബസില്‍ നിന്നും ജാക്കിലിവറുമായി ചാടിയിറങ്ങിയ ജീവനക്കാരൻ കെ എസ് ആർ ടി സി കൺട്രോളിങ് ഇൻസ്പെക്ടറുടെ ഓഫീസിന് മുന്നിലെത്തി അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തു . ഇത് കണ്ട് യാത്രക്കാർ ഭയന്നു മാറി. സംഭവത്തിൽ പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയതായും ബസ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും എസ് ഐ നൗഷാദ് ഇബ്രാഹിം പറഞ്ഞു. 

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group