Spread the love

തിരുവനന്തപുരം: കേരള ജയില്‍ വകുപ്പിന് കീഴില്‍ പത്താം ക്ലാസ് വിജയിച്ചവർക്കായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ റിക്രൂട്ട്മെന്റ് നടക്കുന്നു.

video
play-sharp-fill

സംസ്ഥാനതലത്തില്‍ വന്നിട്ടുള്ള പ്രതീക്ഷിത ഒഴിവുകളിലേക്കാണ് നിയമനം. പുരുഷ ഉദ്യോഗാർഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവർ കേരള പി.എസ്.സിയുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് സന്ദർശിച്ച്‌ ഓണ്‍ലൈൻ അപേക്ഷ നല്‍കണം.

തസ്തിക അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ
സ്ഥാപനം
പ്രിസണ്‍ ആന്റ് കറക്ഷണല്‍ സർവീസസിന്
ഒഴിവുകള് പ്രതീക്ഷിത ഒഴിവുകള്‍
കാറ്റഗറി നമ്പർ 420/2025
അപേക്ഷ നല്‍കേണ്ട അവസാന തീയതി ഡിസംബർ 03
തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രിസണ്‍ ആന്റ് കറക്ഷണല്‍ സർവീസസിന് കീഴില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ റിക്രൂട്ട്മെന്റ്. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകള്‍.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 27,900 രൂപമുതല്‍ 63,700 രൂപവരെ മ്പളം ലഭിക്കും.

പ്രായപരിധി

18നും 36നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

ഉദ്യോഗാർത്ഥികള്‍ 02.01.1989 നും 01.01.2007 -നും ഇടയില്‍ ജനിച്ചവരായിരിക്കണം

പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെട്ടവർക്കും പൊതു നിയമാനുസൃത വയസിളവുണ്ടായിരിക്കും.

യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 (അൻപത്) വയസ് കവിയാൻ പാടില്ല.

യോഗ്യത

എസ്.എസ്.എല്‍.സി പരീക്ഷയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.

ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതാ ഉദ്യോഗാർത്ഥികളും ഈ തസ്തികയ്ക്ക് അപേക്ഷിക്കുവാൻ അർഹരല്ല.

ശാരീരിക യോഗ്യതകള്‍ : കുറഞ്ഞത് 165 സെ.മീ ഉയരവും പൂർണ്ണ ഉഛ്വാസത്തില്‍ കുറഞ്ഞത് 81.3 സെ.മീ നെഞ്ചളവും 5 സെ.മീ നെഞ്ച് വികാസവും ഉണ്ടായിരിക്കണം.

പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് 160 സെ.മീ ഉയരം മതിയാകും.

ഫിസിക്കല്‍ എഫിഷ്യൻസി ടെസ്റ്റ്: താഴെ പറയുന്ന 8 (എട്ട്) ഇനങ്ങളില്‍ ഏതെങ്കിലും 5 (അഞ്ച്) എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം.

ഇനങ്ങള്‍ യോഗ്യത
100 മീറ്റർ ഓട്ടം 14 സെക്കന്റ്
ഹൈ ജംപ് 132.20 സെ.മീ
ലോംഗ് ജംപ് 457.20 സെ.മീ
പുട്ടിംഗ് ദ ഷോട്ട് (7264 കി.ഗ്രാം ഭാരമുളളത്) 609.60 സെ.മീ
ത്രോയിംഗ് ദി ക്രിക്കറ്റ് ബാള്‍ 6096 സെ.മീ
റോപ് ക്ലൈമ്ബിംഗ് (കൈകള്‍ മാത്രം ഉപയോഗിച്ച്‌) 365.80 സെ.മീ
പുള്‍ അപ് അഥവാ ചിന്നിംഗ് 8 തവണ
1500 മീറ്റർ ഓട്ടം 5 മിനിറ്റ് 44 സെക്കന്റ്
അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്ബോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/