
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ സിപിഐ ഇന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കും. പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ പരാതി നൽകിയിരുന്നെങ്കിലും അതിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
പി. സന്തോഷ് കുമാർ എം.പി, സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എഐസിസി അംഗം അനിൽ അക്കര എന്നിവരും മറ്റ് ചില വ്യക്തികളുമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടായെന്നാണ് പരാതിക്കാരുടെ ആരോപണം. പരാതി ലഭിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.



