Spread the love

ജോർജിയ: വിവാഹദിനത്തില്‍ ഹെലികോപ്ടർ തകർന്ന് മലയാളിയായ നവവരനും പൈലറ്റും മരിച്ചു.

video
play-sharp-fill

അമേരിക്കയിലെ ജോർജിയയിലുള്ള ഡോസണ്‍ കൗണ്ടിയിലാണ് അപകടം.
മൂവാറ്റുപുഴ കടവാക്കുഴി സ്വദേശി ഡേവ് ഫിജി (26) ആണ് മരിച്ചത്.

വിവാഹത്തിന് ശേഷം വധൂവരന്മാ‍ർ സഞ്ചരിച്ച ഹെലികോപ്ട‍റാണ് തകർന്നുവീണത്. വരൻ ഡേവും ഹെലികോപ്ട‍ർ പൈലറ്റും സംഭവസ്ഥലത്തുതന്നെ മരിച്ചു. വധു ജെസ്നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോർത്ത് ജോർജിയയില്‍ നടന്ന വിവാഹചടങ്ങിന് ശേഷം അറ്റ്ലാന്റയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ഡോസണ്‍വില്ലിന് സമീപം വെള്ളിയാഴ്ച രാത്രി 10:30 ഓടെ ആണ് നവദമ്പതികള്‍ സഞ്ചരിച്ച റോബിൻസണ്‍ ആ‍ർ66 ഹെലികോപ്ടർ തകർന്നുവീണത്.

പൈലറ്റ് ഉള്‍പ്പെടെ മൂന്നുപേരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ദുർഘടമായ പ്രദേശത്ത് ഹെലികോപ്ട‍ർ തകർന്നുവീണത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിച്ചു. അഞ്ചു മണിക്കൂറുകളോളം നീണ്ട തെരച്ചിലിനൊടുവിലാണ് ജെസ്നിയെ രക്ഷപ്പെടുത്തിയത്.

വിവാഹചടങ്ങുകള്‍ക്ക് ശേഷം അറ്റ്ലാൻ്റ നഗരത്തിലെ ഹോട്ടലിലേക്ക് പോകുകയായിരുന്നു നമ്പദമ്പതികള്‍. അപകടസമയം പ്രദേശത്ത് ശക്തമായ മൂടല്‍മഞ്ഞും മഴയും അനുഭവപ്പെട്ടിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം.

പരിക്കേറ്റ ഭാര്യ ജെസ്നി സുഖം പ്രാപിച്ചുവരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. നാഷണല്‍ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.