
വിവാദങ്ങൾ ഒരു വഴിക്ക് : പ്രസിഡന്റ് വികസന വഴിക്ക് : ജില്ലാ പഞ്ചായത്തിൽ വികസനമാണ് അജണ്ട: കർമ്മ നിരതനായി സെബാസ്റ്റ്യൻ കുളത്തുങ്കൽ
സ്വന്തം ലേഖകൻ
കോട്ടയം : തന്നെ ചുറ്റിക്കറങ്ങുന്ന യു.ഡി.എഫ് – കേരള കോൺഗ്രസ് രാഷ്ട്രീയ പത്മവ്യൂഹത്തിൽ യുദ്ധത്തിന് നിൽക്കാതെ വികസനം എന്ന തന്റെ കർമ്മഭൂമിയിൽ പോരാട്ടത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ. തന്റെ സ്ഥാനത്തെച്ചൊല്ലി വിവാദങ്ങൾ കത്തി നിൽക്കുമ്പോഴും കർമ്മ നിരതനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്‌റ്യൻ കുളത്തുങ്കൾ ശാന്തനായി തന്റെ പ്രവർത്തി പഥങ്ങളിലാണ്.
നാടിന്റെ വികസനം മാത്രമാണ് പ്രസിഡന്റിന്റെ വാക്കിലും നോക്കിലും പ്രവർത്തിയിലുമുള്ളത്. ഒരു വിഭാഗം തന്നെ പുറത്താക്കാൻ ആവശ്യങ്ങൾ ഉന്നയിക്കുമ്പോഴും ജില്ലയുടെ വികസന ചർച്ചകളിലായിരുന്നു പ്രസിഡന്റ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ വിവാദങ്ങൾ കത്തിക്കയറിയ ജൂൺ ആറ് ശനിയാഴ്ച ജില്ലയിലെ സ്വന്തമായി ഉപാധികൾ ഇല്ലാത്ത ആറായിരത്തോളം സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ചർച്ചകൾക്കുമായാണ് പ്രസിഡന്റ് ചിലവിട്ടത്. ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം ഇല്ലാതെ ജീവനൊടുക്കിയ ബാലിക ദേവികയുടെ ഓർമ്മനില നിർത്താൻ ജില്ലയിൽ ഒരാൾക്കു പോലും ഓൺലൈൻ വിദ്യാഭ്യാസ സംവിധാനം ഇല്ലാതെ പഠനം വഴിമുടരുത് എന്ന ചിന്തയിലായിരുന്നു പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ എല്ലാം. ജില്ലയിലെ മൂവായിരത്തോളം വിദ്യാർത്ഥികൾക്കു ഓൺലൈൻ പഠന സൗകര്യം ജില്ലാ പഞ്ചായത്ത് ഒരുക്കി നൽകാനൊരുങ്ങുകയാണ്. ഒരു കോടി രൂപ മാറ്റി വച്ച പദ്ധതി അംഗീകാരത്തിനായി സമർപ്പിച്ചു.
തിങ്കളാഴ്ച രാവിലെ ഡയറ്റിൽ അദ്ധ്യാപക പരിശീലന പദ്ധതിയിലായിരുന്നു പങ്കെടുത്തത്. അദ്ധ്യാപകരെ ഓൺലൈൻ ക്ലാസിനു സജ്ജരാക്കുക്കാൻ വേണ്ട നിർദേശങ്ങൾ നൽകിയ ശേഷം, ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷനമാരുടെ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതി യോഗത്തിലേയ്ക്കു നീങ്ങി. വിവാദങ്ങൾ നിറഞ്ഞു നിന്ന ദിവസവും തിരക്കേറിയ യോഗങ്ങളുമായി സജീവമായി തന്നെയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
ഇപ്പോൾ ആസൂത്രണം ചെയ്ത് വരുന്ന ശ്രദ്ധേയ പദ്ധതികൾ
ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുള്ള അഭിമാന പദ്ധതികളാണ് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. ജില്ലയെ തരിശ് ഭൂമി രഹിത ജില്ലയാക്കി മാറ്റുന്നതിനും, ഭക്ഷ്യ സ്വയംപര്യാപ്ത ജില്ലയാക്കി മാറ്റുന്നതിനുമായി സുഭിക്ഷ കേരളത്തിൻ്റെ ഭാഗമായി പദ്ധതികൾ തയ്യാറാക്കിയിരിക്കുകയാണ്. ഇതിനായി 1.5 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഇത് കൂടാതെ
ജില്ലാ ഭക്ഷ്യ വിപണന -സംസ്‌കരണ കേന്ദ്രം ഭരണങ്ങാനം പഞ്ചായത്തിലെ ഒരു ഏക്കർ സ്ഥലത്ത് ആരംഭിക്കുന്നതിനുള്ള പദ്ധതിയും തയ്യാറായിട്ടുണ്ട്.
കർഷകർക്കു വിത്തും നടീൽ വസ്തുക്കളും നൽകുന്ന സുഫലം, മുട്ടക്കോഴിക്കുഞ്ഞുങ്ങളെയും കൂടും നൽകുന്ന ഗ്രാമസമൃദ്ധി പദ്ധതികളും ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തു ജില്ലയിൽ നടപ്പാക്കുന്നുണ്ട്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അതീവ ജാഗ്രതയാണ് ജില്ലയിൽ നടപ്പാക്കുന്നത്. ജില്ലയിലെ വൃക്കരോഗികൾക്കു സഹായവും നൽകിയിട്ടുണ്ട്.
നിലപാട് ഇതാ
നിലവിൽ വികസനത്തിനു മാത്രമാണ് ഊന്നൽ നൽകുന്നത് എന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. പാർട്ടിയും മുന്നണിയും എത് നിമിഷം പറഞ്ഞാലും രാജിയ്ക്കാൻ തയ്യാറാണ്. എന്നാൽ,
വിവാദങ്ങളിൽ തല പുണ്ണാക്കി സമയം കളയുന്നില്ല. വികസനം മാത്രമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.