Spread the love

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം 2027 ഓഗസ്റ്റ് മാസം ഔദ്യോഗികമായി കമ്മീഷൻ ചെയ്യാൻ പദ്ധതിയിട്ടു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎല്‍).

video
play-sharp-fill

അടുത്ത വർഷം ജൂണോടെ നിർമാണപ്രവൃത്തികള്‍ പൂർത്തിയാക്കാനാണ് കെഎംആർഎല്‍ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം ഡിസംബറില്‍ രണ്ടാംഘട്ടം കമ്മീഷൻ ചെയ്യാനായിരുന്നു കെഎംആർഎല്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ നിർമാണപ്രവൃത്തിയില്‍ കാലതാമസം നേരിട്ടതോടെ ആണ് ഒരുവർഷത്തിലധികം സമയം കൂടി കെഎംആർഎല്ലിന് വേണ്ടിവന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്കാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം നീളുന്നത്. പദ്ധതിക്കായി ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻ്റ് ബാങ്കില്‍നിന്ന് 1116 കോടി രൂപ വായ്പ എടുക്കാനുള്ള സർക്കാർ അനുമതിയില്‍ കാലതാമസം ഉണ്ടായതായാണ് പദ്ധതി വൈകാനുള്ള പ്രധാന കാരണം.

കൂടാതെ, നിർമാണപ്രവൃത്തികള്‍ക്കിടെ നേരിട്ട വെല്ലുവിളിക്ക് പദ്ധതി ഇഴഞ്ഞുനീങ്ങാൻ കാരണമായി. പൈപ്പ്ലൈൻ ജങ്ഷനില്‍നിന്ന് പടമുഗള്‍ വരെയുള്ള ഭാഗത്തെ ഇന്ത്യൻ ഓയില്‍ അദാനി ഗ്യാസ് പൈപ്പ്ലൈൻ സാന്നിധ്യവും നിർമാണത്തെ ബാധിച്ചു.

ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം – പാലാരിവട്ടം സ്ട്രെച്ചിലെ ഭൂമിയേറ്റെടുപ്പും പദ്ധതി വൈകുന്നതിന് കാരണമായി. 2024 ഡിസംബറില്‍ ആരംഭിച്ച ഭൂമിയേറ്റെടുപ്പ് നടപടികള്‍ കോടതിവ്യവഹാരങ്ങളടക്കം കാരണം 2026 മാർച്ച്‌ വരെ നീണ്ടതായി കെഎംആർഎല്‍ അറിയിച്ചു.

 

ജവഹർലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇൻഫോപാർക്ക് വരെ 10.58 കിലോമീറ്ററാണ് കൊച്ചി മെട്രോയുടെ നിർദിഷ്ട രണ്ടാംഘട്ടത്തിൻ്റെ ദൈർഘ്യം. ആകെ 10 സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. പൈലിങ്, പൈല്‍ ക്യാപ് നിർമാണം തുടങ്ങിയ മുഴുവൻ ഫൗണ്ടേഷൻ പ്രവൃത്തികളും പൂ‍ർത്തീകരിച്ചിട്ടുണ്ട്. വയഡക്‌ട് പൈലിങ് പ്രവൃത്തി 85 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.

നിലവില്‍ പ്രതിദിനം 25 മുതല്‍ 30 മീറ്റ‍ർ വരെയാണ് നിർമാണപ്രവൃത്തി നടക്കുന്നതെന്ന് മെട്രോ അധികൃത‍ർ അറിയിച്ചു. കാലവ‍ർഷത്തിന് ശേഷം പ്രവൃത്തികളില്‍ വേഗം കൂട്ടാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.