Spread the love

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, അനുഗ്രഹ മിഷൻ ബാംഗ്ലൂർ, ചെങ്ങളം മങ്ങാട്ട് ഐപ്പ് കുര്യന്റെ 54-ാമത് ഓർമ്മയോടനുബന്ധിച്ച് മക്കളും കൊച്ചുമക്കളും ചേർന്ന് 153 വൃക്കരോഗികൾക്ക് നൽകി.

video
play-sharp-fill

ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അലൻ കുര്യാക്കോസ് യോഗം ഉദ്ഘാടനം ചെയ്തു.

ഡോ. ജിഷ ആർ ( ബയോകെമിസ്ട്രി വിഭാഗം, MCH) ക്ലാസെടുത്തു, അനുഗ്രഹ മിഷൻ സെക്രട്ടറി ഷുബി ജോൺ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജു എം കുര്യൻ, എം സി ചെറിയാൻ, സിസ്റ്റർ ശ്ലോമ്മോ, സിസ്റ്റർ ഗീല, ഡോ ലീന മാത്യുസ് , സുനിത മർക്കോസ്, എലിസബേത്ത് ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ചു.

കിറ്റ് കൊടുക്കുന്നതിൽ 76 മാസം പൂർത്തീകരിച്ച ഈ വേളയിൽ ഡയാലിസിസ് കിറ്റ് നൽകുന്നതിന് ആത്മാർത്ഥമായി സഹായിക്കുന്ന എല്ലാവരെയും സ്നേഹപൂർവ്വം ഓർക്കുന്നു. തുടർന്നും നിങ്ങൾ ഓരോരുത്തരുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് സെക്രട്ടറി പറഞ്ഞു.