Spread the love

കോട്ടയം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയം കൈവരിച്ച കുട്ടികൾക്ക് അനുമോദനം നൽകുന്ന ‘പ്രതിഭാസംഗമം 2025’ ശനിയാഴ്ച (ജൂൺ 28) രാവിലെ 11.30ന് മാങ്ങാനം ക്രൈസ്തവാശ്രമ ഗുരുകുൽ ഹാളിൽ വച്ച് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

ജില്ല ശിശു സംരക്ഷണ ഓഫീസർ സി. ജെ. ബീന, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ, ശിശുക്ഷേമ സമിതി അധ്യക്ഷൻ ഡോ. അരുൺ കുര്യൻ, സമിതി അംഗങ്ങളായ പി.എൻ ശ്രീദേവി, കെ. എം. സോഫി, ലാലൻ സി. ജേക്കബ്, ജോമോൻ മാത്യു, ജില്ല വനിത ശിശു വികസന ഓഫീസർ റ്റിജു റേയ്ച്ചൽ തോമസ്, ഡി.സി.പി.യു സംരക്ഷണ ഉദ്യോഗസ്ഥ അഞ്ചുമോൾ സ്‌കറിയ, കേരള ബാലഗ്രാം ജനറൽ സെക്രട്ടറി ബീന സെബാസ്റ്റ്യൻ എന്നിവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group