സ്വന്തം ലേഖകൻ
പനച്ചിക്കാട്: നാട് പ്രളയദുരിതത്തിൽ വലഞ്ഞപ്പോൾ അവധിയെടുത്ത് മുങ്ങിയ പഞ്ചായത്ത് സെക്രട്ടറിയ്‌ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അവധിയെടുത്ത് മുങ്ങുകയും, പ്രളയത്തിൽമുങ്ങിയവരെപ്പറ്റി അന്വേഷിക്കാൻ പ്യൂണിനെ അയക്കുകയും ചെയ്ത സെക്രട്ടറിയുടെ നടപടിയ്‌ക്കെതിരെ കോൺഗ്രസ് പഞ്ചായത്ത് ഓഫിസിനു മുന്നിൽ ധർണ നടത്തി. ഈ ധർണ നടക്കുന്നതിന് ഇടയിലേയ്ക്കാണ് സെക്രട്ടറി കടന്നു വന്നത്. ഇതോടെ പ്രവർത്തകർ പ്രതിഷേധവുമായി ഓടിയെത്തി. സെക്രട്ടറിയെ തടഞ്ഞ ശേഷം പ്രവർത്തകർ കരിങ്കൊടി കാട്ടുകയും ചെയ്തു.
പഞ്ചായത്ത് ഓഫിസിനു മുന്നിലെ ബഹളം കേട്ട് പഞ്ചായത്ത് പ്രസിഡന്റ് ഇ.ആർ സുനിൽകുമാർ ഓടിയെത്തി. കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്നും പഞ്ചായത്ത് സെക്രട്ടറിയെ കൈപിടിച്ച് രക്ഷിച്ചു കൊണ്ടു പോകാനായിരുന്നു പ്രസിഡന്റിന്റെ ശ്രമം. എന്നാൽ, കോൺഗ്രസ് പ്രവർത്തകർ ഒറ്റക്കെട്ടായി പ്രതിഷേധിച്ചതോടെ പ്രസിഡന്റും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധം സംഘർഷത്തിലേയ്ക്കു കടക്കാൻ ഇടയാക്കിയത് സിപിഎമ്മിന്റെ പ്രസിഡന്റിന്റെ ഇടപെടലാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രസിഡന്റും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കാൻ ഒടുവിൽ പൊലീസ് ഇടപെട്ടു. തുടർന്നാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്. തുടർന്ന് പൊലീസ് സംരക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പഞ്ചായത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചു.
സെക്രട്ടറിയുടെ നടപടിയിൽ പ്രതിക്ഷേധിച്ച് പനച്ചിക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ലാ കോൺഗ്രസ് ജനറൽ കമ്മിറ്റി അഡ്വ ജോണി ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യൂ, എബിസൺ .കെ .എബ്രഹാം
ഉപരോധസമരത്തിൽ കൊല്ലാട് മണ്ഡലം പ്രസി.സിബി ജോൺ, കോൺ. പാർല.പാർട്ടി ലീഡർ റോയി മാത്യു, പഞ്ചായത്തംഗം എബിസൺ കെ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.
ധർണ്ണയെ തുടർന്ന് ചേർന്ന പഞ്ചായത്ത് കമ്മിറ്റി പാർലമെന്ററി പാർട്ടി ലീഡർ റോയി മാത്യുവിന്റെ നേതൃത്യത്തിൽ കോൺഗ്രസ് അംഗങ്ങൾ ബഹിഷ്‌കരിച്ചു