
കോട്ടയം: പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും എന്ന് പി സി ജോർജ്. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പാലായില്‍ ഷോണ്‍ ജോർജ് ജയിക്കുമെന്നും പി സി ജോർജ് ഒരു മാധ്യമത്തോട് പറഞ്ഞു.
കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും രാജീവ് ചന്ദ്രശേഖർ മികച്ച നേതാവ് ആണെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാറില്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കില്‍ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണ്. പാലായില്‍ ഷോണ്‍ ജോർജ് ജയിക്കും. കേരള നിയമസഭയില്‍ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. കേരളത്തില്‍ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും.
രാജീവ് ചന്ദ്രശേഖർ മികച്ച നേതാവാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആകും ഉണ്ടാകുക. യുഡിഎഫ് ഏറ്റവും കൂടുതല്‍ സീറ്റ് നേടും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്‍ഡിഎഫ് തീരെ മോശം ആകില്ല. 11സീറ്റില്‍ എൻഡിഎ ജയിക്കും. കേരളത്തിന് പുറത്ത് സിപിഎമ്മും കോണ്‍ഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.







