
സ്വന്തം ലേഖിക
പൊന്‍കുന്നം: നിര്‍മ്മാണം പുരോഗമിക്കുന്ന പുനലൂര്‍- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ടമായ പൊന്‍കുന്നം പുനലൂര്‍ റോഡില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.
ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായ പൊന്‍കുന്നം വരെയുള്ള ഭാഗത്ത് നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ക്ക് തുടക്കമായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിലും പുലര്‍ച്ചെയും ഉണ്ടാകുന്ന അപകടങ്ങളില്‍ ഏറെയും ഡ്രൈവര്‍മാര്‍ ഉറങ്ങുന്നതു മൂലമാണെന്നാണ് കണ്ടെത്തല്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ വളവുകളിലും മറ്റ് അപകടമേഖലകളിലും റമ്പിള്‍ സ്ട്രിപ് സ്ഥാപിച്ചു.
ഓട്ടത്തിനിടെ അറിയാതെ ഉറങ്ങുന്ന ഡ്രൈവര്‍മാരെ ഉണര്‍ത്താന്‍ റമ്പിള്‍ സ്ട്രിപ് സഹായകമാകും.
റമ്പിള്‍ സ്ട്രിപ്പില്‍ കയറുന്ന വാഹനങ്ങള്‍ ശക്തിയായി കുലുങ്ങുന്നതിനാല്‍ ഡ്രൈവര്‍മാര്‍ ഉറക്കമുണര്‍ന്ന് കൂടുതല്‍ ശ്രദ്ധാലുക്കളാകും. പാലാ പൊന്‍കുന്നം റോഡിനേക്കാള്‍ കൂടുതല്‍ അപകട സാദ്ധ്യത പൊന്‍കുന്നം പ്ലാച്ചേരി റീച്ചില്‍ ഉണ്ടായേക്കാം.
ഇതു കണക്കിലെടുത്താണ് നിര്‍മ്മാണത്തിലെ മുന്‍കരുതല്‍. വലിയ ഇറക്കങ്ങളും വളവുകളും ഇവിടെ കൂടുതലാണ്. മാത്രമല്ല മിക്കയിടങ്ങളിലും റോഡിന്റെ ഒരുവശം വളരെ താഴ്ന്നപ്രദേശമാണ്.
ഇത് കൂടുതല്‍ അപകടകരമാണെന്നത് കണക്കിലെടുത്താണ് കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ മുന്‍കരുതല്‍ നടപടികള്‍ ഒരുക്കുന്നത്.







