Spread the love

കോട്ടയം: പൊൻകുന്നം സ്വകാര്യ ബസ് സ്റ്റാൻഡില്‍ ലോട്ടറി ടിക്കറ്റ് മോഷണം. ശ്രീ ഗണേശാ ലക്കിസെന്ററിന്റെ കൗണ്ടറില്‍ നിന്നാണ് 300 ടിക്കറ്റിന്റെ കെട്ട് കൈക്കലാക്കി മോഷ്ടാവ് രക്ഷപ്പെട്ടത്.
ചൊവ്വാഴ്ചയാണ് സംഭവം. 15,000 രൂപയുടെ ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

video
play-sharp-fill

25-ന് നറുക്കെടുക്കുന്ന 0629-കാര്യണ്യാ പ്ലസ് ടിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. 205525 മുതല്‍ 205549 വരെ നമ്പരിലുള്ള എല്ലാ സീരീസിലുമുള്ള ടിക്കറ്റുകളുണ്ടിതില്‍.

കൗണ്ടറില്‍ നിരത്തുന്നതിനായി ലോട്ടറിത്തട്ടിന്റെ അടിയില്‍ വെച്ചിരുന്ന കെട്ടാണിത്.
മാസ്‌ക് ധരിച്ചെത്തിയ ആള്‍ കുറച്ചുനേരം കൗണ്ടറില്‍ നിരത്തിയ ടിക്കറ്റുകളും ഫലങ്ങളും നോക്കിനിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയുടമ റെജികുമാറും ജീവനക്കാരിയും മറ്റുള്ളവർക്ക് ടിക്കറ്റ് കൊടുക്കുന്ന തിരക്കിനിടയില്‍ ഇയാള്‍ ഇവ കൈയിട്ട് എടുത്തുപോവുകയായിരുന്നു. കെട്ട് കാണാതെ വന്നതോടെ സി.സി.ടി.വി.ക്യാമറ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.