video
play-sharp-fill

ഒരുലക്ഷത്തിലധികം വരുന്ന മാസ ശമ്പളം തൊടാതെ ആഡംബര ജീവിതത്തിനായി കൈക്കൂലി വാങ്ങിക്കൂട്ടി; ഹാരീസ് മലീനികരണ ബോർഡിലെ പരൽ മീനെങ്കിൽ,  ജോസ് മോൻ കൊമ്പൻ സ്രാവ്; രണ്ട് ദിവസത്തിനുള്ളിൽ കുടുങ്ങിയത് കോട്ടയത്തെ വമ്പൻമാരായ കൈക്കൂലി കൊള്ളക്കാർ

ഒരുലക്ഷത്തിലധികം വരുന്ന മാസ ശമ്പളം തൊടാതെ ആഡംബര ജീവിതത്തിനായി കൈക്കൂലി വാങ്ങിക്കൂട്ടി; ഹാരീസ് മലീനികരണ ബോർഡിലെ പരൽ മീനെങ്കിൽ, ജോസ് മോൻ കൊമ്പൻ സ്രാവ്; രണ്ട് ദിവസത്തിനുള്ളിൽ കുടുങ്ങിയത് കോട്ടയത്തെ വമ്പൻമാരായ കൈക്കൂലി കൊള്ളക്കാർ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ശമ്പളത്തില്‍ ഒരു രൂപ പോലും തൊടാതെ ആഡംബര ജീവിതത്തിന് കൈക്കൂലി വാങ്ങിക്കൂട്ടിയ കൊമ്പന്മാർക്ക് പിടിവീണു. മാസശമ്പളം ഒരു ലക്ഷത്തിലേറെ. കൈക്കൂലി ഒരു ദിവസം ഒരു ലക്ഷം! മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയണ്‍മെന്റല്‍ എന്‍ജിനിയര്‍ എ.എം.ഹാരീസ് പരല്‍മീനെങ്കില്‍, സീനിയര്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ എഴുകോണ്‍ പ്രണവം കോട്ടേരി പുത്തന്‍ വീട്ടില്‍ ജെ.ജോസ്‌ മോന്‍ കൊമ്പൻ സ്രാവ്.

1974 ലെ ജലമലിനീകരണ നിവാരണവും നിയന്ത്രണവും നിയമം നടപ്പാക്കാന്‍ ആദ്യമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം.​ കോഴിഫാമും ഹോട്ടലും മുതല്‍ പാറമടയടക്കമുള്ള വ്യവസായങ്ങള്‍ക്കുവരെ പഞ്ചായത്ത് ലൈസന്‍സിന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് വേണം. ലക്ഷങ്ങളും കോടികളും മുടക്കി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ കാര്യങ്ങള്‍ നടക്കാന്‍ കോഴ കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നു.കോഴ കൊടുക്കാതിരുന്നാല്‍ സ്ഥാപന ഉടമകളെ വട്ടംചുറ്റിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലായിലെ ടയര്‍ റീട്രെഡിംഗ് സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റ്യന്‍ കൈക്കൂലി കൊടുക്കാന്‍ പണമില്ലാതെ നല്‍കിയ പരാതിയിലാണ് കൈക്കൂലിക്കാരായ രണ്ട് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്.

ജോസ്‌ മോനെതിരായ റിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സ്പെഷ്യല്‍ സെല്ലിന് കൈമാറും. അനധികൃത സ്വത്ത് കണ്ട് കെട്ടാമെന്ന് കോട്ടയം യൂണിറ്റ് ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്‍ പറഞ്ഞിട്ടുണ്ട്.

ജോസ് മോന് 58 അക്കൗണ്ടില്‍ 2 കോടി. 20 സെന്റില്‍ 3500 സ്ക്വയര്‍ ഫീറ്റ് ആഡംബര വീട്ടില്‍ താമസം. 12 സെന്റില്‍ ഇരുനിലകളിലായി 5 കടമുറിയും രണ്ട് ഫ്ളാറ്റും.5 സെന്റ് സ്ഥലവും വീടും കൊമേഴ്യല്‍ ബില്‍ഡിംഗും,വാഗമണ്ണില്‍ 7.5 സെന്റില്‍ റിസോര്‍ട്ട് എന്നിങ്ങനെ ഭൂമി, വീട് ഇനത്തിൽ കൈവശമുണ്ട്.

സ്വര്‍ണം ഇനത്തിൽ 72 പവന്‍ ലോക്കറില്‍, 40 പവന്‍ വീട്ടില്‍.

58 അക്കൗണ്ടുകളില്‍ 2 കോടി, 2 ലക്ഷം രൂപ മൂല്യമുള്ള ഡിബഞ്ചര്‍ എന്നിവ സ്ഥിര നിക്ഷേപമായി കണ്ടെത്തി.

ഓഹരിവിപണിയിലും നിക്ഷേപമായി സിയാല്‍- 600 എണ്ണം, ലേക്‌ഷോര്‍ ആശുപത്രി-41000 എണ്ണം ഉണ്ട്.

പണമായി 1,56,850 രൂപ, 239: അമേരിക്കന്‍ ഡോളര്‍, 835: കനേഡിയന്‍ ഡോളര്‍, 4275: യു.എ.ഇ ദിര്‍ഹം.

3.5 ലക്ഷം: എല്‍.ഐ.സി, 1 ലക്ഷം: എച്ച്‌.ഡി.എഫ്.സി മ്യൂച്ചല്‍ ഫണ്ട്, 50000: റിലയന്‍സ്, 50000:ഡി.എസ്.പി മ്യൂച്ചല്‍ ഫണ്ട്,2 ലക്ഷം: എച്ച്‌.ഡി.എഫ്.സി ലൈഫ് പോളിസികളുെ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.