Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: പൊള്ളാച്ചിയില്‍ സുബ്ബലക്ഷ്മി എന്ന വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ ദമ്പതികള്‍ കണ്ണൂരില്‍ അറസ്റ്റില്‍.

പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരില്‍ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന സുബ്ബലക്ഷ്മിയെ മെയ് രണ്ടിനാണ് കാമുകനായിരുന്ന സജയും ഭാര്യ രേഷ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

സ്ഥലത്ത് നിന്നും മുങ്ങിയ പ്രതികളെ കേരള പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്. കണ്ണൂരിലെ ലോഡ്ജില്‍ നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.

കാമുകനെ അന്വേഷിച്ച്‌ വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനിയെ പ്രതികള്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെ തമിഴ്നാട് പൊലീസിന് കൈമാറി.