
സ്വന്തം ലേഖകൻ
കോട്ടയം: ആർപ്പൂക്കരയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. ആർപ്പൂക്കര വില്ലൂന്നി പുതുശേരി വീട്ടിൽ ഡെറി ജോണിന്റെ മകൻ ഏദൻ (15) ആണ് മരിച്ചത്. നീന്തൽ പഠിക്കുന്നതിനും, നീന്തുന്നതിനും ചൂണ്ട ഇടുന്നതിനുമായാണ് പുലിക്കുട്ടിശേരിയ്ക്ക് എതിർ വശത്തുള്ള മീനച്ചിലാറിന്റെ കൈവഴിയിൽ എത്തിയത്.
വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്. കുട്ടികൾ നീന്തുകയും നീന്തൽ പരിശീലനം നടത്തുകയും ചെയ്തു എങ്കിലും നീന്തലറിയാതെ വെള്ളത്തിലിറങ്ങിയ ഏദൻ മുങ്ങിപ്പോകുകയായിരുന്നു.ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ നടത്തിയ തിരച്ചിലിലാണ് ഏദന്റെ മൃതദേഹം കണ്ടെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.







