
പോലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചു: പരാതിയുമായി കടയുടമ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചുവെന്ന പരാതിയുമായി കടയുടമ. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. പൊലീസ് ഉദ്യോഗസ്ഥനെന്ന പേരിൽ മാങ്ങ വാങ്ങി പണം നൽകാതെ കബളിപ്പിച്ചുവെന്നാണ് പരാതി. കരൂർ ക്ഷേത്രത്തിന് സമീപം എം എസ് സ്റ്റോഴ്സ് കടയുടമ ജി മുരളീധരൻ നായരാണ് പരാതിയുമായി രംഗത്തെത്തിയത്.
അസിസ്റ്റൻറ് കമ്മീഷണർക്കും പോത്തൻകോട് സിഐക്കും എന്ന പേരിൽ കഴിഞ്ഞ മാസമാണ് പോത്തൻകോട് സ്റ്റേഷനിലെ പൊലീസുകാരനെന്ന പേരിൽ ഒരാൾ കടയിൽ നിന്ന് രണ്ട് കവറുകളിലായി അഞ്ച് കിലോ മാങ്ങ വാങ്ങിയത്. ഒരു മാസമായിട്ടും പണവുമില്ല. ആളുമില്ല. ഇന്ന് പോത്തൻകോട് പോലീസ് കടയിൽ എത്തിയപ്പോൾ കടയുടമ ഇക്കാര്യം പറഞ്ഞു. അപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടുവെന്ന കാര്യം കടയടമയ്ക്ക് ബോധ്യപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടക്കാരൻ വിവരം പറഞ്ഞതിന് പിന്നാലെ പോത്തൻകോട് സിഐ കടയിലെത്തി പരാതി ഉടമയിൽ നിന്നും പരാതി എഴുതി വാങ്ങി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് പോലീസ് വ്യക്തമാക്കി.