video
play-sharp-fill

കട്ടപ്പനയിൽ പൊലീസുകാരനും കുടുംബത്തിനും നേരെ ഗുണ്ടകളുടെ ആക്രമണം; പ്രതികളെ മിനിറ്റുകൾക്കകം  കസ്റ്റഡിയിലെടുത്ത് പൊലീസ്

കട്ടപ്പനയിൽ പൊലീസുകാരനും കുടുംബത്തിനും നേരെ ഗുണ്ടകളുടെ ആക്രമണം; പ്രതികളെ മിനിറ്റുകൾക്കകം കസ്റ്റഡിയിലെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: വണ്ടൻമേട്ടിൽ പൊലീസുകാരനും കടുംബത്തിനും നേരെ ഗുണ്ടകളുടെ ആക്രമണം.

വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷിജുമോനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികളായ ഇടിഞ്ഞമല പാലപുഴയിൽ ജോർജ് മകൻ അനീഷ്, ബിനോയ് എന്നിവരെ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോനും സംഘവും അറസ്റ്റു ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. കട്ടപ്പന പൊലീസ് ക്വാട്ടേഴ്സിലാണ് പൊലീസുകാരനും കുടുംബവും താമസം. മുരിക്കാശ്ശേരിയിലുള്ള സഹോദരിയുടെ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു ഷിജുമോനും കുടുംബവും.

സൈഡ് കൊടുക്കാതെ പോയ വാഹനത്തെ ഹോൺ അടിച്ചു ഓവർടേക്ക് ചെയ്തു പോയ ഇവരെ പുഷ്പഗിരി ഭാഗത്ത് വെച്ച് പിന്നാലെ വന്ന അനീഷും ബിനോയും ചേർന്ന് വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു.

വാഹനം തടഞ്ഞ് പൊലീസുകാരനെ അസഭ്യം പറഞ്ഞ പ്രതികൾ പൊലീസുകാരനെ മർദിച്ച് വാഹനത്തിൽ നിന്ന് താക്കോൽ ഊരിയെടുത്തു. ഇത് തടയാൻ നോക്കിയ പൊലീസുകാരൻ്റെ ഭാര്യയെയും മർദിച്ചു.

സംഭവം കണ്ട നാട്ടുകാർ ഉടനെ തങ്കമണി പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിക്കുകയും പൊലിസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾ ക്രിമിനൽ പശ്ചാതലമുള്ളവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും ഡിവൈഎസ്പി നിഷാദ്മോൻ പറഞ്ഞു