play-sharp-fill
മൂന്നു മാസം മുമ്പ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചതിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി

മൂന്നു മാസം മുമ്പ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചതിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി

കോട്ടയം: പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ മൂന്ന് മാസം മുമ്പ് മുങ്ങിമരിച്ച പൊന്‍കുന്നം സ്വദേശി എബി സാജന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ മതാപിതാക്കള്‍.

മകന്റെ, മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി. പൊന്‍കുന്നം തുറവാതുക്കല്‍ സാജൻ ബിനി ദമ്പതികളുടെ മകനാണ് എബി സാജൻ(22).

സെൽഫിയെടുക്കുന്നതിനായി എബി ഒറ്റയ്ക്ക് താഴേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് കൂടെയുള്ളവർ പറയുന്നത്. കാൽ വഴുതി വെള്ളത്തിലേക്ക് വീണെന്നായിരുന്നു റിപ്പോർട്ടുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിനുശേഷം എബിയുടെ ഫോൺ ഈ സംഘത്തിലുള്ള ഒരു പെൺകുട്ടിയുടെ കൈയ്യിൽ വന്നതെങ്ങനെയെന്നത് ദുരൂഹതയുണ്ടാക്കുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.

എബി അപകടത്തിൽപ്പെടുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ എടുത്തത് ആരാണെന്നാണ് പ്രധാന ചോദ്യം.

മാത്രമല്ല, സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ കുറിച്ച് എഫ്ഐആറിൽ പരാമർശിക്കുന്നില്ല. ഇവരെ ഒഴിവാക്കിയത് എന്തുകൊണ്ടെന്ന് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
എഫ്.ഐ.ആറില്‍ പറയുന്നതല്ല അപകടസമയവും കാരണവുമെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.