Sunday, April 26, 2026

കേരളത്തിലെ 10 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡല്‍ ; അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മെഡല്‍ സമ്മാനിക്കും

Spread the love

തിരുവനന്തപുരം : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കേരളത്തിലെ 10 പൊലീസ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ മെഡല്‍. എ.ഡി.ജി.പി വെങ്കിടേഷിന് വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.ക്രൈംബ്രാഞ്ച് മേധാവിയാണ് അദ്ദേഹം.

video
play-sharp-fill

സ്തുതർഹ്യ സേവന മെഡല്‍ ലഭിച്ചവർ ഇവരാണ്- എസ്.പി നജീബ് സുലൈമാൻ, ഡിവൈ.എസ്.പി സിനോജ് ടി. എസ്, ഡിവൈ.എസ്.പി ഫിറോസ് എം ഷഫീഖ്, ഡിവൈ.എസ്.പി പ്രതീപ്‌കുമാർ അയ്യപ്പൻ പിള്ള, ഡി.വൈ.എസ്.പി രാജ്കുമാർ പുരുഷോത്തമൻ, ഇൻസ്പെക്ടർ ശ്രീകുമാർ എം. കൃഷ്ണൻകുട്ടി നായർ, സബ് സ്പെക്ട‌ർ സന്തോഷ് സി.ആർ, സബ് ഇൻസ്പെക്‌ടർ രാജേഷ് കുമാർ ശശിധരൻ ലക്ഷ്മ‌ി അമ്മ, ഹെഡ് കോണ്‍സ്റ്റബിള്‍ മോഹൻദാസൻ.

രാജ്യത്താകെ വിവിധ വിഭാഗങ്ങളിലായി 1037 പേർക്കാണ് മെഡല്‍ സമ്മാനിക്കുക. അർഹരായവർക്ക് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ മെഡല്‍ സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group