play-sharp-fill
പൊലീസിലെ മാങ്ങാക്കള്ളൻ ഷിഹാബിനെ  പിരിച്ചുവിട്ടു; ഇരുചെവി അറിയാതെ മുങ്ങിപ്പോകുമായിരുന്ന സംഭവം പുറംലോകത്തെത്തിച്ചത് തേര്‍ഡ് ഐ ന്യൂസ്

പൊലീസിലെ മാങ്ങാക്കള്ളൻ ഷിഹാബിനെ പിരിച്ചുവിട്ടു; ഇരുചെവി അറിയാതെ മുങ്ങിപ്പോകുമായിരുന്ന സംഭവം പുറംലോകത്തെത്തിച്ചത് തേര്‍ഡ് ഐ ന്യൂസ്

സ്വന്തം ലേഖകന്‍

ഇടുക്കി: മാങ്ങ മോഷ്‌ടിച്ച കേസിലെ പ്രതിയായ ഇടുക്കി എ ആ‌ര്‍ ക്യാമ്പിലെ സി പി ഒ പി വി ഷിഹാബിനെ പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷിഹാബ് മാമ്പഴം മോഷ്ടിക്കുന്ന വീഡിയോ തേര്‍ഡ് ഐ ന്യൂസാണ് ആദ്യം പുറത്ത് വിട്ടത്. ഇതോടെയാണ് ഇരുചെവി അറിയാതെ ഒതുക്കി തീര്‍ക്കാന്‍ സാധ്യതയുണ്ടായിരുന്ന സംഭവം കേരള സമൂഹം അറിയുന്നത്. വാര്‍ത്ത വൈറലായതോടെ മറ്റ് ജില്ലകളിലുൾപ്പെടെ കേരള പൊലീസിലെ മാമ്പഴക്കള്ളന്‍ ചര്‍ച്ചയായി. സംഭവം പൊലീസ് സേനയ്‌ക്കൊന്നടങ്കം അപമാനമായിരിക്കുകയാണ്.

ഷിഹാബ് സ്ത്രീപീഡന കേസിലടക്കം പ്രതിയായിരുന്നു. മുന്‍പ് വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ഇയാളുടെ പേരില്‍ നിരവധി പരാതികള്‍ ഒളിഞ്ഞും തെളിഞ്ഞും സേനയ്ക്കുള്ളിലുണ്ടെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.