play-sharp-fill
പൊള്ളുന്ന ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പൊള്ളുന്ന ചൂടിന് ആശ്വാസം; സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴ ലഭിക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖിക

തിരുവനന്തപുരം: ചുട്ടുപൊള്ളിച്ച കനത്ത ചൂടിന് ആശ്വാസമായി തെക്കന്‍ കേരളത്തില്‍ ശക്തമായ വേനല്‍ മഴ.

തിരുവനന്തപുരത്തും കൊല്ലത്തും ഇന്ന് ഉച്ചയോടെ ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും എറണാകുളത്തും കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. ഇടിയോട് കൂടിയ മഴയ്ക്കും പെട്ടെന്നുള്ള കാറ്റിനും സാധ്യതയുണ്ട്.

കഴിഞ്ഞ മണിക്കൂറുകളില്‍ തിരുവനന്തപുരത്തും കൊല്ലത്തും മെച്ചപ്പെട്ട മഴ കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ പെയ്ത കനത്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറി.

നാളെയും എറണാകുളത്ത് യെല്ലോ അലര്‍ട്ടായിരിക്കും. മഴ കിട്ടുമെങ്കിലും സംസ്ഥാന താപനില മുന്നറിയിപ്പ് തുടരുകയാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഈ ജില്ലകളില്‍ താപനില ഉയരും. പാലക്കാട് ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കോഴിക്കോട് ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസായിരിക്കും.