video
play-sharp-fill
പൊലീസ് അന്വേഷിക്കുമ്പോൾ വാട്‌സ്അപ്പിൽ പരാതിക്കാർക്ക് റോബിൻ മാത്യുവിന്റെ ഭീഷണി:  പൊലീസ് വിരണ്ടോടുമ്പോൾ ഓൺലൈനിൽ വിരട്ടലും വിലപേശലുമായി പ്രതിയുടെ ലീലാവിലാസം; തന്നെ  ഒരുത്തനും തൊടില്ലെന്നും, നിന്റെയൊന്നും പണം തിരികെ ലഭിക്കില്ലെന്നും പ്രതിയായ റോബിന്റെ ഭീഷണി; റോബിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

പൊലീസ് അന്വേഷിക്കുമ്പോൾ വാട്‌സ്അപ്പിൽ പരാതിക്കാർക്ക് റോബിൻ മാത്യുവിന്റെ ഭീഷണി: പൊലീസ് വിരണ്ടോടുമ്പോൾ ഓൺലൈനിൽ വിരട്ടലും വിലപേശലുമായി പ്രതിയുടെ ലീലാവിലാസം; തന്നെ ഒരുത്തനും തൊടില്ലെന്നും, നിന്റെയൊന്നും പണം തിരികെ ലഭിക്കില്ലെന്നും പ്രതിയായ റോബിന്റെ ഭീഷണി; റോബിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്

സ്വന്തം ലേഖകൻ
കോട്ടയം: സാധാരണക്കാരായ തൊഴിൽ രഹിതരെ കബളിപ്പിച്ച് നാലു കോടിയോളം രൂപ തട്ടിയെടുത്ത ശേഷം നാടുവിട്ട റോബിൻ മാത്യു (30) പരാതിക്കാരെ വാട്‌സപ്പിൽ ഭീഷണിപ്പെടുത്തുന്നു. റോബിനെതിരെ ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയവരെ, ഇതേ ദിവസം അർധരാത്രിയ്ക്ക് ശേഷം വാട്‌സ്അപ്പിൽ ഓൺലൈനിൽ എത്തിയാണ് ഭീഷണിപ്പെടുത്തിയത്.
നിങ്ങളുടെയൊന്നും പണം ഒരുകാലത്തും ലഭിക്കാൻ പോകുന്നില്ലെന്നും, പൊലീസ് എന്നെ ഒരു ചുക്കും ചെയ്യില്ലെന്നും ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നു. പ്രതി എവിടെയാണ് എന്നറിയില്ലെന്ന്് പൊലീസ് വ്യക്തമാക്കുമ്പോഴാണ്, മൊബൈൽ ഫോൺ സ്വിച്ച് ഓൺ ചെയ്ത്, വാട്‌സ്അപ്പിൽ ഓൺലൈൻ വന്ന് പ്രതിയുടെ ഭീഷണി.
എസ്എച്ച് മൗണ്ടിൽ പ്രവർത്തിക്കുന്ന് ഫിനിക്‌സ് കൺസൾട്ടൻസി ആൻഡ് ട്രാവൽ ഏജൻസി ഉടമ കൈപ്പുഴ ഇടമറ്റം റോബിൻ മാത്യുവിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ഓഫിസ് പൂട്ടി നാടുവിട്ടത്. തുടർന്നാണ് ഇയാളുടെ സ്ഥാപനത്തിൽ പാസ്‌പോർട്ടും പണവും നൽകിയിരുന്ന ഉദ്യോഗാർത്ഥികൾ പരാതിയുമായി രംഗത്ത് എത്തിയത്. തിങ്കളാഴ്ച ഏഴുപതോളം പേർ ചേർന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതിയും നൽകി. തുടർന്ന് വീട്ടിലെത്തിയ പരാതിക്കാരിൽ പലരും പ്രതിയെ ഫോണിലും വാട്‌സ്അപ്പിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് തിങ്കളാഴ്ച അർധരാത്രിയ്ക്ക് ശേഷം വാട്‌സ്അപ്പിൽ ഓൺലൈൻ എത്തിയ പ്രതി പരാതിക്കാരെ ഭീഷണിപ്പെടുത്തിയത്.
പരാതി നൽകാൻ മുന്നിൽ നിന്നവരുടെ ചിത്രങ്ങൾ സഹിതം അയച്ചു നൽകിയ പ്രതി ഭീഷണി സന്ദേശം മുഴക്കുകയാണ്. ഈ സാഹചര്യത്തിൽ തങ്ങൾക്കു ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. പരാതി നൽകിയവരെ ഭീഷണിപ്പെടുത്തിയതിനു മറ്റൊരു കേസ് കൂടി തെളിവുകളുടെ അടിസ്ഥാനത്തിൽ എടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.