
സ്വന്തം ലേഖകൻ
അടൂർ: പൊലീസ് മർദനം ഏറ്റ ഡിവൈഎഫ്ഐ നേതാവിൻ്റെ മാസങ്ങൾക്ക് ശേഷമുള്ള മരണത്തിൽ ദുരൂഹത. അടൂരിൽ പൊലീസ് മർദ്ദനം ഏറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് ജോയല്‍(29) ആണ് കുഴഞ്ഞുവീണ് മരിച്ചത്. മാസങ്ങൾക്ക് മുൻപ് പൊലീസിൻ്റെ മർദനത്തിൽ ജോയലിന് സാരമായി പരിക്കേറ്റ് ചികിത്സ തേടിയിരുന്നു.
കഴിഞ്ഞ ജനുവരി ഒന്നിന് പോലീസ് ജോയലിനെ മര്‍ദിച്ചിരുന്നെന്നും ഇതിന്റെ അനന്തര ഫലമാണ് മരണകാരണമെന്ന് പിതാവും കുടുംബവും ആരോപിച്ചു. കടമ്പനാട് തുവയൂര്‍ തെക്ക് മലങ്കാവ് കൊച്ചുമുകളില്‍ വീട്ടില്‍ ജോയിക്കുട്ടിയുടെയും ആനിയമ്മയുടെയും മകനാണ് മരിച്ച ജോയല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച രാവിലെ തളര്‍ന്നുവീണ ജോയലിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പുതുവല്‍സര രാത്രിയിലാണ് അടൂര്‍ മേഖല കമ്മിറ്റി അംഗവും സി.പി.എം സെന്‍ട്രല്‍ ബ്രാഞ്ച് അംഗവുമായ ജോയലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അന്ന് ജോയലിനെ പോലീസ് മര്‍ദിച്ചെന്നാണ് പിതാവ് പറയുന്നത്. എന്നാല്‍ അന്ന് ആരും ഇയാളെ മര്ദിിരുന്നില്ല എന്ന് പൊലീസ് പറയുന്നു. മരണത്തില്‍ ജോയലിന്റെ പിതാവ് ദുരൂഹത ആരോപിച്ചതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ ആര്.ഡി.ഒ പി.ടി. എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചതായി ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ഡ് പറഞ്ഞു.
ഡിവൈഎഫ് ഐ നേതാവ് തന്നെ പൊലീസ് മർദനം ഏറ്റ് മരിച്ചതിന് പിന്നാലെ പൊലീസിനെ പ്രതിക്കുട്ടിലാക്കി ബന്ധുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെയാണ് സംഭവം വിവാദമായി മാറിയത്.







