
തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യൻകോടിൽ സായാഹ്ന സവാരിക്ക് പോവുകയായിരുന്ന വയോധികനെ പൊലീസ് മർദ്ദിച്ചതായി പരാതി. കീഴാറൂർ കുക്കുറുണി സ്വദേശി ഭാസ്കരൻ നാടാർ (70) നെയാണ് പോലീസ് മർദിച്ചത്.
എന്താണ് ഇവിടെ നിൽക്കുന്നതെന്ന് ചോദിച്ചതും, നടക്കാൻ ഇറങ്ങിയെന്ന് മറുപടി പറഞ്ഞ ഭാസ്കരനോട് വീട്ടിൽ പോകാൻ പറഞ്ഞ പോലീസ്, വീട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയായിരുന്നു ഭാസ്കരൻ്റെ പിന്നാലെ വന്ന് ലാത്തി കൊണ്ട് കാൽമുട്ടിലും, മുഖത്തും അടിക്കുകയായിരുന്നു എന്നാണ് പരാതി.
ഹൃദ്രോഗി കൂടിയായ ഭാസ്കരൻ ഡോക്ടർ നിർദ്ദേശിച്ചപ്രകാരം സായാഹ്ന സവാരി നടത്താറുണ്ട്. വിവരമറിഞ്ഞെത്തിയ മകൻ ഭാസ്കരൻ പെരുങ്കടവിള ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനായി. തന്നെ മർദ്ദിച്ച പോലീസുകാർക്കെതിരെ മുഖ്യമന്ത്രി, ഡിജിപി, പോലീസ് കംപ്ലൈൻ്റ് അതോറിറ്റി ഉൾപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ള പ്രദേശത്ത് പട്രോളിൻ്റെ ഭാഗമായി കൂടി നിന്നവരെ പിരിച്ചുവിടുക മാത്രമാണ് ചെയ്തതെന്ന് പോലീസിൻ്റെ വിശദീകരണം.







