Spread the love

കണ്ണൂർ: പള്ളിയുടെ സെമിത്തേരിയിലെ കല്ലറയില്‍ ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നിർണായക വിവരം പുറത്ത് . സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പൊലീസ്.
സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറയുടെ നമ്പറുകള്‍ മാറി. ഇതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും പൊലീസ് വ്യക്തമാക്കി . 2006ലും 2015 ലും കല്ലറയില്‍ മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്നു.

video
play-sharp-fill

2015 ല്‍ സംസ്കരിച്ച മൃതദേഹമാകാം ഇപ്പോള്‍ കണ്ടതെന്നാണ് പൊലീസ് നിഗമനം. 2015 ലെ സംസ്കാര ചടങ്ങിന്റെ ചിത്രങ്ങളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം പായയില്‍ പൊതിഞ്ഞിരുന്നതായി കണ്ടെത്തി. 2015 ല്‍ സംസ്കരിച്ച ആളുടെ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് ശേഖരിക്കും.

കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ കഴിഞ്ഞ 13നാണ് മൃതദേഹം സംസ്കരിക്കാൻ കല്ലറ തുറന്നപ്പോള്‍ പെട്ടിയില്‍ അടക്കം ചെയ്ത മൃതദേഹത്തിപ്പം പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളി വികാരി പൊലീസില്‍ വിവരമറിയിച്ചതിൻറെ അടിസ്ഥാനത്തില്‍ സെമിത്തേരിയില്‍ പരിശോധന നടത്തിയ പൊലീസ് കല്ലറ സീല്‍ ചെയ്തു ക്രിസ്ത്യൻ ആചാരപ്രകാരം ഇങ്ങനെ അടക്കം ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പിന്നാലെ പള്ളിക്കാർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.