ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചു : രണ്ടം​ഗസംഘത്തിലെ ഒരാൾ പിടിയിൽ ; പിടിയിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റ‍‍ഡിയിൽ നിന്ന് രക്ഷപ്പെട്ടു

ക്ഷേത്രത്തിലെ സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചു : രണ്ടം​ഗസംഘത്തിലെ ഒരാൾ പിടിയിൽ ; പിടിയിലായ പ്രതികളിലൊരാൾ പൊലീസ് കസ്റ്റ‍‍ഡിയിൽ നിന്ന് രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: തിരുവാലി ശ്രീകൈലാസ ക്ഷേത്രത്തിലെ ഓഫിസിൽ കയറി മോഷണം നടത്തിയ പ്രതികളിൽ ഒരാൾ പോലീസ് പിടിയിൽ. അരക്കുപറമ്പ് കാഞ്ഞിരത്തടം സ്വദേശി കണ്ടമംഗലത്ത് മോഹൻകുർ, ഷബീബും ആണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകുന്നേരം പ്രത്യേക അന്വേഷണ സംഘം ഷബീബിനെ പിടികൂടി എടവണ്ണ പോലീസിൽ ഏൽപ്പിച്ചിരുന്നുവെങ്കിലും ശനിയാഴ്ച രാവിലെ ഷബീബ് പോലിസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടി പോലീസ് അന്വഷണം ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 16 ന് രാത്രിയിലാണ് ഓഫീസിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന പ്രതികൾ അലമാരിയിൽ സൂക്ഷിച്ചിരുന്ന ഒരു പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നിലമ്പൂർ ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ കീഴിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് അടുത്തിടെ ജയിൽ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനകം പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ സാധിച്ചത്.

നിലമ്പൂർ ഡാൻസാഫിലെ എൻ പി സുനിൽ, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തുടർനടപടികൾ പൂർത്തിയാക്കി മഞ്ചേരി കോടതി ഹാജരാക്കും.