play-sharp-fill
സിനിമ സ്റ്റൈലിൽ പൊലീസ് ഇൻസെപക്ടർ  കടക്കാരനെ തൂക്കിയെടുത്തു; .മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്നതാണ് കാരണം; കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ചെറുത്തു;പൊലീസ് ആണെന്നറിഞ്ഞതോടെ യുവാവ് കയറി.

സിനിമ സ്റ്റൈലിൽ പൊലീസ് ഇൻസെപക്ടർ കടക്കാരനെ തൂക്കിയെടുത്തു; .മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്നതാണ് കാരണം; കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ചെറുത്തു;പൊലീസ് ആണെന്നറിഞ്ഞതോടെ യുവാവ് കയറി.

ചേരാനല്ലൂർ: മഫ്തിയിൽ സ്വകാര്യ കാറിലെത്തി ഹോൺ മുഴക്കിയിട്ടും പരിഗണിക്കാതിരുന്ന കടക്കാരനെ സിനിമ സ്റ്റൈലിൽ പൊലീസ് ഇൻസെപക്ടർ തൂക്കിയെടുത്തു.
യുവാവിനെ കടയിൽ കയറി കഴുത്തിൽ കുത്തിപ്പിടിച്ച് ഇറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തെ യുവാവ് ആദ്യം ചെറുത്തു. വന്നതു സിഐ ആണ് എന്നറിഞ്ഞതോടെയാണ് യുവാവ് വഴങ്ങി കാറിൽ കയറാൻ തയാറായത്.ചേരാനല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻകുമാറാണ് കടയിൽ കയറി കഴുത്തിന് കുത്തിപ്പിടിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെ ചേരാനല്ലൂർ ജങ്ഷനിലുള്ള സീറോ പോയിന്റ് എന്ന കടയിലാണ് സംഭവം.24 മണിക്കൂറും പ്രവർത്തിക്കുന്ന കടയിൽ സിഗരറ്റു വലിക്കാനും മറ്റുമായി വൻ തിരക്കാണ്. ലഹരി സംഘവും മറ്റും പ്രദേശത്തു തമ്പടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രത്യേക അനുമതി വാങ്ങണം എന്നു പോലീസ് നിർദേശിച്ചിരുന്നു.

ഇതു കാണിച്ചു പൊലീസ് മൂന്നു പ്രാവശ്യം നോട്ടീസ് കൊടുത്തിട്ടും ഉടമ ഹാജരായില്ല. ഇതു ചോദിക്കാനാണ് ഇൻസ്പെക്ടർ മഫ്തി വേഷത്തിലെത്തിയത്. കാറിൽ നിന്ന് ഇറങ്ങി ചെന്നിട്ടും മൈൻഡ് ചെയ്യാതെ ഫോണില്‍ സംസാരിച്ചു നിന്നതാണ് ഇൻസ്പെക്ടറെ ചൊടിപ്പിച്ചത്. സംഗതി വിവാദമാകും എന്നു വന്നതോടെ യുവാവിനെ സ്റ്റേഷനിലെത്തിച്ചു മൂന്നു മണിക്കൂർ ഇരുത്തി നോട്ടീസ് കൊടുത്തു തിരിച്ചു വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :