വയനാട് പോക്സോ കേസ് ഇരയെ കൈയ്യേറ്റം ചെയ്ത കേസ്; അമ്പലവയൽ എഎസ്ഐയ്ക്ക് സസ്പെൻഷൻ ; പതിനേഴുകാരിയായ പട്ടികവിഭാഗക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി
വയനാട്: പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത കേസിൽ അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പലവയൽ ഗ്രേഡ് എഎസ്ഐ ടിജി ബാബുവിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തു.
പതിനേഴുകാരിയായ പട്ടികവിഭാഗക്കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി.
വയനാട് എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിഐജി രാഹുൽ ആർ നായർ സസ്പെൻഷന് ഉത്തരവ് ഇട്ടു. അമ്പലവയൽ സ്റ്റേഷൻ എസ്ഐ സോബിനും, ഡബ്യൂസിപിഒ പ്രജുഷക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0