
സ്വന്തം ലേഖകൻ
വണ്ടിപ്പെരിയാര്‍:പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ആസാം സ്വദേശി അംസര്‍ അലിയെയാണ് (22) വണ്ടിപ്പെരിയാര്‍ പൊലീസ് പാലക്കാട് നിന്ന് പിടികൂടിയത്.
കഴിഞ്ഞദിവസം ആസാം സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരനും കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി.
തുടർന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ കോട്ടയം പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോകുന്നതായി പൊലീസിന് വിവരം ലഭിച്ചു. അന്വേഷണത്തിനൊടുവിൽ അംസര്‍ അലിയെ പെണ്‍കുട്ടിയ്ക്കൊപ്പം കാണാതായിയെന്ന് പൊലീസ് കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാലക്കാട് നിന്ന് പ്രതിയെയും കുട്ടിയെയും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ നിരവധി തവണ അംസർഅലി പീഡിപ്പിച്ചിരുന്നതായി ബാലിക പൊലീസിന് മൊഴി നല്‍കി. തുടര്‍ന്ന് പോക്‌സോ, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ്.ഐ റെജിമോന്‍, സി.പി.ഒ എസാക്കിദുരൈ, ജിമ്മി ജോര്‍ജ്, വിജി. വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.







