
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ.
പൊലീസും സർക്കാരും ഒത്തു കളിക്കുന്നുവെന്നും പൊലീസ് അനുകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നും രാജൻ പറഞ്ഞു. ഡോക്ടർ സംഗീതയ്ക്ക് പോലീസ് സ്റ്റേഷനില്‍ ലഭിച്ചത് ഊഷ്മള സ്വീകരണമാണ്.ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു.
അതുകാരണം കോടതിയെ സമീപിക്കാൻ കഴിയുന്നില്ല. തന്നെ കാണിച്ചത് പ്രിൻസിപ്പലിന്റെ മുറിയിലെ ദൃശ്യങ്ങള്‍ മാത്രമാണ്. താൻ ആറുദിവസമായി ഡിഐജി, കമ്മീഷണർ ഓഫീസുകള്‍ കയറിയിറങ്ങുന്നു. മകനെ നീതിയല്ല അനീതിയാണ് ലഭിക്കുന്നതെന്നും രാജൻ ചൂണ്ടിക്കാട്ടി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






