Spread the love

സ്വന്തം ലേഖകൻ
ചെന്നൈ: പത്താം ക്ലാസുകാരനെ പ്രണയിച്ചു വിവാഹം ചെയ്ത അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍.

video
play-sharp-fill

അരിയല്ലൂര്‍ നല്ലൂര്‍ ഗ്രാമത്തില്‍ നിന്നുള്ള 17കാരനായ വിദ്യാര്‍ത്ഥിയെയാണ് അധ്യാപിക വിവാഹം ചെയ്തത്. ഒക്ടോബറിലാണ് ഇരുവരും വിവാഹിതരായത്. ഇരുകുടുംബങ്ങളുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ചായിരുന്നു വിവാഹം.

പത്താം ക്ലാസുകാരന്റെ സ്‌കൂളില്‍ ട്രെയിനിയായാണ് അധ്യാപിക എത്തിയത്. ഇതിനെ തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തി.

ഇതിനെ തുടര്‍ന്ന് അധ്യാപികയ്‌ക്കെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.