പതിനാറുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; നിരവധി പോക്സോ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

പതിനാറുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; നിരവധി പോക്സോ കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍

സ്വന്തം ലേഖിക

കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍.

കുഴിയം സ്വദേശി സുമേഷിനെ (29) യാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ചാണ് പീഡിപ്പിച്ചത്.

പീഡന വിവരം പുറത്ത് പറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.

കുണ്ടറ സ്റ്റേഷനിലും സുമേഷിനെതിരെ പോക്സോ കേസുണ്ട്. മറ്റ് ആറ് കേസുകളിലും പ്രതിയാണ് ഇയാള്‍.