video
play-sharp-fill

പി. എം. ജി. എസ്. വൈ പദ്ധതിയിൽ  3 റോഡുകൾക്ക്  7.336 കോടി രൂപയുടെ അനുമതി – ടെൻഡർ നടപടികൾ  പൂർത്തിയായി 	തോമസ് ചാഴികാടൻ എം പി

പി. എം. ജി. എസ്. വൈ പദ്ധതിയിൽ 3 റോഡുകൾക്ക് 7.336 കോടി രൂപയുടെ അനുമതി – ടെൻഡർ നടപടികൾ പൂർത്തിയായി തോമസ് ചാഴികാടൻ എം പി

Spread the love

കോട്ടയം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സടക് യോജനയിൽ (പി. എം. ജി. എസ്. വൈ) ഉൾപ്പെടുത്തി 7.33 കോടി രൂപ ചിലവിൽ 12.28 കിലോമിറ്റർ നീളത്തിൽ നിർമ്മിക്കുന്ന 3 റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായതായി തോമസ് ചാഴികാടൻ എം. പി അറിയിച്ചു.

5.08 കിലോമീറ്റര് നീളത്തിൽ ഉഴവൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന മോനിപ്പള്ളി-പയസ്മൗണ്ട്-മുത്തോലപുരം-കപ്പുകാല റോഡിന് 3.275 കോടിയുടെയും, 3.62 കിലോമീറ്റര് നീളത്തിൽ കടപ്ലാമറ്റം പഞ്ചായത്തിലൂടെ കടന്നു പോകുന്ന പരിയത്താനത്തുപാറ-തൈക്കാട്ടുചിറ-വെമ്പള്ളി വയലാ റോഡിന് 1.965 കോടി രൂപയുടെയും, 3.58 കിലോമീറ്റര് നീളത്തിൽ അതിരമ്പുഴ/കാണക്കാരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന കോതനല്ലൂർ- ഓണംതുരുത്ത്- ആനമല- കുറുമുള്ളൂർ-മുണ്ടുവേലിപടി-പാറേമാക്കിൽ-കാരാടി റോഡിന് 2.096 കോടിയുടെയും ടെൻഡർ നടപടികളാണ് പൂർത്തീകരിച്ചതെന്നും എം. പി പറഞ്ഞു. നിർമാണ ജോലികൾ ഉടൻ ആരംഭിക്കും.