play-sharp-fill
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശരണ്യ വിഷം കഴിച്ചിരുന്നു; മരിക്കുന്നതിന് മുൻപ് ശരീരത്തിൽ തീ കൊളുത്തുവാനുള്ള ശ്രമങ്ങളും നടത്തി; മരണത്തിന് മുൻപ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച ബസ് കണ്ടക്ടറെ പെൺകുട്ടി വിളിച്ചിരുന്നു; കാസർകോട് പ്ലസ്ടൂ വിദ്യാർത്ഥനിയുടെ മരണത്തിൽ ദുരൂഹത

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശരണ്യ വിഷം കഴിച്ചിരുന്നു; മരിക്കുന്നതിന് മുൻപ് ശരീരത്തിൽ തീ കൊളുത്തുവാനുള്ള ശ്രമങ്ങളും നടത്തി; മരണത്തിന് മുൻപ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച ബസ് കണ്ടക്ടറെ പെൺകുട്ടി വിളിച്ചിരുന്നു; കാസർകോട് പ്ലസ്ടൂ വിദ്യാർത്ഥനിയുടെ മരണത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ

കാസർകോഡ്: ബന്തടുക്കയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. തിങ്കളാഴ്ചയാണ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനി ശരണ്യ (17)യെ കിടപ്പുമുറിയിലെ അയലിൽ കയർ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.

തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശരണ്യ വിഷം കഴിച്ചിരുന്നു എന്നും പൊലീസ് വ്യക്തമാക്കി. മരിക്കുന്നതിന് മുൻപ് ശരീരത്തിൽ തീ കൊളുത്തുവാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. ഏതെങ്കിലും രീതിയിൽ ആത്മഹത്യ ചെയ്യുവാനുള്ള തീരുമാനത്തിലായിരുന്നു പെൺകുട്ടിയെന്നാണ് പൊലീസ് കരുതുന്നത്. മരണത്തിന് മുൻപ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ച ബസ് കണ്ടക്ടറെ പെൺകുട്ടി അങ്ങോട്ട് വിളിച്ചിരുന്നു എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പെൺകുട്ടിയും കണ്ടക്ടറും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന സംശയം ഉയരുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്തടുക്കയിലെ ഹോട്ടൽ തൊഴിലാളി ബാബുവിൻ്റെയും സുജാതയുടെയും മകളാണ് സുരണ്യ. ബന്തടുക്ക ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു പെൺകുട്ടി. അന്വേഷണത്തിൻ്റെ ഭാഗമായി പെൺകുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

വലിയ ദുരൂഹതകൾ ബാക്കിവച്ചാണ് ശരണ്യ മരണപ്പെട്ടിരിക്കുന്നത്. തൂങ്ങിമരിച്ച് കട്ടിലിൽ മുട്ടുകുത്തിയ നിലയിലായിരുന്നു ശരണ്യയുടെ മൃതദേഹം കാണപ്പെട്ടത്. ഒറ്റനോട്ടത്തിൽ പെൺകുട്ടി കട്ടിലിൽ മുട്ടിൽ ഇരിക്കുകയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു മൃതദേഹം നിന്നിരുന്നതും. അതേസമയം സുരണ്യ തുങ്ങി മരിച്ച മുറിയുടെ വാതിൽ പുറത്തു നിന്ന് പുട്ടിയ നിലയിലാണ് കാണപ്പെട്ടതെന്നുള്ളതും വലിയ ദുരൂഹത ഉയർത്തിയിരുന്നു. എന്നാൽ ആ വാതിൽ അങ്ങനെ തന്നെയാണെന്നാണ് വീട്ടുകാർ നൽകിയ മൊഴി. .

ആയുർവേദ ഓൺലൈൻ മാർക്കറ്റിംഗ് നടത്തുന്ന മാതാവ് സുജാത വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോഴാണ് മകളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുറി പുട്ടയിരിക്കുകയായിരുന്നു. മുറി തുറന്ന് അകത്തുകയറിയപ്പോൾ കട്ടിലിൽ ഇരിക്കുന്ന നിലയിൽ ശരണ്യയുടെ മൃതദേഹം കാണപ്പെടുകയായിരുന്നു. ഇതുകണ്ട് മാതാവ് നിലവിളിച്ചതോടെയാണ് അയലക്കാരും മരണവിവരം അറിഞ്ഞത്. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മരണത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ വീട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതും.